ഈ കൊച്ചു ജാലകത്തിലൂടെ ഒരു മെഴുകുതിരി നാളമായ് വെട്ടം വിതറിടാം....

Visitors

Sunday, May 27, 2012

വെറുമൊരു വാക്കോ..?



നശിക്കുകയാണോ നശിപ്പിക്കുകയണോ?
കൊല്ലുകയാണൊ കൊല്ലിക്കുകയാണോ?

സ്വാതന്ത്ര്യം കിട്ടിയെന്ന് കൊതിപ്പിക്കുകയാണോ?
ഗാന്ധിജിയും നെഹുരുവും നേടിതന്നത് അപ്പോൾ?

ചോദ്യങ്ങൾ എൻ മുന്നിൽ
ഒത്തിരി കുമിയുന്നു - നമുക്കായ്
രക്തം ചിതറിയ മഹാവൃത്തങ്ങൾ
കാറ്റിൽ പറക്കുന്ന കാഴ്ച്ച മാത്രം

പറപ്പിച്ചതാണെന്നു വിളിച്ചു പറഞ്ഞിട്ടും
കാതു കൊടുക്കാത്ത മാനവരല്ലേ
കൊലവിളിയും കാലനും
കാലം മറന്നില്ലെ

ഉള്ളങ്കൈകളിൽ ജീവൻ എടുത്തവർ
എന്നുമീ നാടിന്റെ ശാപമായ് വാഴുന്നു
ഇനിയും തുറക്കാത്ത കണ്ണുകൾ എന്തിനീ
പാരിൽ നിറഞ്ഞു തുളുംബിടുന്നു

കൊലയെ കൊല്ലാൻ അരുമില്ലിവിടെ
സാമൂഹികവും സാംസ്കാരികവും
ജിർണ്ണതയിൽ താഴുന്നു
എന്നതോർക്കാൻ ആർകുണ്ട് നേരം

അധിനിവേശവും ചൂശണവും
അമിതമായ് തുരക്കുന്നു
അജണ്ടകൾ എവിടയോ
തീഗോളമാകുന്നു

ചോദിച്ചു പോകയാ-
ണാവാർതിച്ചു പോകിലും
വെറുമൊരു വാക്കൊ
സ്വാതന്ത്ര്യമെന്നത്...?


14 comments:

  1. എഴുത്തിനൊപ്പം വായനയും വളരട്ടെ.. ആശംസകള്‍..

    ReplyDelete
  2. ആനന്ദിന്റെ ഒരു നോവലിന്റെ ആമുഖം പറയുന്നുണ്ട്. "സ്വതന്ത്രം ലഭിചിട്ടും കൈവിലങ്ങുകള്‍ അഴിഞ്ഞു പോയിട്ടും ജനങ്ങള്‍ ആ കൈകള്‍ കൂട്ടിപ്പിടിച്ചു തന്നെ നടന്നു.. പതിയെ കൂട്ടിപ്പിടിച്ച ആ കൈകള്‍ കൂപ്പിയ കൈകളായി മാറുകയായിരുന്നു.. അധിനിവേശത്തിനു പകരം സ്വയം വരിച്ച അടിമത്തത്തിലേക്ക് ജനങ്ങള്‍ നടന്നടുക്കുകയായിരുന്നു " ആ വരികളെ ഓര്‍മിപ്പിച്ചു..

    ReplyDelete
    Replies
    1. നന്ദി.. ഇവിടെ ഈ കൊച്ചു ജാലകത്തിൽ വന്നതിന്നും എന്നെ സഹിചതിനും.. :)

      Delete
  3. ഉള്ളങ്കൈകളിൽ ജീവൻ എടുത്തവർ
    എന്നുമീ നാടിന്റെ ശാപമായ് വാഴുന്നു
    ഇനിയും തുറക്കാത്ത കണ്ണുകൾ എന്തിനീ
    പാരിൽ നിറഞ്ഞു തുളുംബിടുന്നു ...ചിലതൊക്കെ കണ്ടാലും കേട്ടാലും തുറക്കാത്ത കണ്ണുകളുമായി നമ്മളും ജീവിക്കുന്നു...നിസ്സഹായരായികൊണ്ട്....കവിത കൊള്ളാം...പക്ഷെ തെറ്റുകള്‍ ഒരുപാടുണ്ട്...അതൊക്കെ തിരുത്തൂ...

    ReplyDelete
    Replies
    1. തെറ്റുകൾ ചൂണ്ടിക്കാണിചു തരാൻ ആണല്ലൊ നിങ്ങളോടൊക്കെ ഒന്ന് വന്ന് നോക്കാൻ പറഞ്ഞത്.. അതെല്ലാം എടുത്തങ്ങ് പറയ്യ്യാ...... നോം ഒന്ന് പഠിക്കട്ടെ... ഓഹ്ഹ്.. നന്ദി പറയാൻ മറന്നു.. നന്ദി.. ഇവിടെ ഈ കൊച്ചു ജാലകത്തിൽ വന്നതിന്നും എന്നെ സഹിചതിനും.. :)

      Delete
  4. നല്ല വരികള്‍.. നല്ല കവിത..

    ReplyDelete
    Replies

    1. നന്ദി.. ഇവിടെ ഈ കൊച്ചു ജാലകത്തിൽ വന്നതിന്നും എന്നെ സഹിചതിനും.. :)

      Delete
  5. എഴുത്തിനൊപ്പം വായനയും വളരട്ടെ..

    ReplyDelete
  6. ഉള്ളങ്കൈകളിൽ ജീവൻ എടുത്തവർ
    എന്നുമീ നാടിന്റെ ശാപമായ് വാഴുന്നു
    ഇനിയും തുറക്കാത്ത കണ്ണുകൾ എന്തിനീ
    പാരിൽ നിറഞ്ഞു തുളുംബിടുന്നു

    അങ്ങിനെ പലതും നമുക്ക് ചോദിക്കാനുണ്ട്. പക്ഷെ പരിമിതികള്‍ നമ്മെ തളച്ചിട്ടിരിക്കുന്നു.

    കൂടെ ചേര്‍ത്ത ചിത്രം അലസോരപെടുത്തുന്നു,.

    ReplyDelete
  7. താങ്കളുടെ ആശയങ്ങള്‍ നല്ലത് തന്നെ... പക്ഷെ വായനയുടെ അഭാവം എഴുത്തുകളില്‍ മുഴച്ച് നില്‍ക്കുന്നു... നല്ല വായനക്കാരനാണ് എന്നും നല്ല എഴുത്തുകാരന്‍.... വായന വളര്‍ത്തൂ എഴുത്തില്‍ മുന്നേറൂ.....

    ReplyDelete