ഈ കൊച്ചു ജാലകത്തിലൂടെ ഒരു മെഴുകുതിരി നാളമായ് വെട്ടം വിതറിടാം....

Visitors

Wednesday, September 19, 2012

അന്ത്യം




അന്ത്യം



കാലത്തിൻ നാളമണഞ്ഞതോർമിക്കാൻ
ആരംഭ വീഥിയിൽ ഞാനലഞ്ഞു..


തിരിയിൽ തെളിയുന്ന തീഗോള വൃത്തത്തിൽ
ശാപത്തിൻ തീഷ്ണത ജ്വലിച്ചു നിന്നു..

കാലത്തിൻ സ്പന്ദനം ഉയിരിന്നു വേട്ടയായ്
കുരുന്നിന്റെ ജീവനെ വേട്ടയാടി..

വിലയെത്ര താണുപോയ് ജീവന്റെ ശ്വാസത്തിൻ
അന്ത്യം മാത്രം സ്വപ്നങ്ങളിൽ..

കനവിൽ എരിയുന്ന ഇരുളിന്റെ നാദങ്ങൾ
കാതിൽ നിറഞ്ഞു കവിഞ്ഞു നിന്നു..

കാണാകിരണങ്ങൾ കണ്ണിന്റെ ഇമകളിൽ
കാരിരുമ്പിൽ തട്ടിയകന്നു പോയി..

ഒരു നല്ല നാളിന്നായ് കാത്തു കാത്തിന്നു ഞാൻ
കണ്ണടകൾ തേടി യാത്രയായി..

കണ്ണിന്നു കുളിരേകും കണ്ണട ഒന്നുമേ
ജീവിത വീഥിയിൽ കണ്ടതില്ല..

എങ്ങോ കരയുന്ന മുലപ്പാൽ കുഞ്ഞിന്റെ
നിലക്കാത്ത നാദം അലയടിച്ചു..

തോക്കിന്റെ തുമ്പിൽ നിന്നോടിയടുത്തൊരു
തിരയുടെ അലയടി നെറ്റിയിലായ്...


പിടഞ്ഞു പിടഞ്ഞു ഞാൻ തേങ്ങുന്ന മനസ്സുമായ്
ഭൂലോക വാസം വിട്ടകന്നു...


Tuesday, July 31, 2012

റമദാൻ അമ്പിളി




സമ്പന്നനും ദരിദ്രനും
ഒരുപോലെ...
പട്ടിണി കിടപ്പൂ
ഈ മാസം..
ആകാശം നിറഞ്ഞു
നില്ക്കും
മേഘങ്ങൾക്കിടയിൽ
റമദാൻ അമ്പിളി
പിറന്നതുമുതൽ..
പ്രഭാവലയം
നിറഞ്ഞു നില്ക്കും
വ്രതവിശുദ്ധിയിൽ..
ചെറിയവൻ വലിയവൻ
എന്നും ഒരുപോൽ..
വിശുദ്ധിയേറും
മനസ്സിന്നുടമയായ്
മാറുവതും
ഈ മാസം..
വികാരവിചാരം
അകറ്റി നില്പ്പൂ..
തിന്മ വെടിഞ്ഞു
വിശുദ്ധമാക്കും
റംദാൻ പുലരി
പിറന്നു നില്പ്പൂ..
കൈവരിച്ച വിശുദ്ധി
തീർത്തും
കടലിലെറിയാതെ
കാത്തീടേണം..
സന്മനസ്സിന്നുടമയായ്
വാഴണം
സന്മാർഗ്ഗത്തിൽ
മുഴുകിടേണം..

Saturday, July 14, 2012

ഓർമ്മകൾ മാത്രം






ഓർമ്മകൾ മാത്രം

കരയുവാനാകാതെ ഹൃദയം വിതുമ്പുന്നു

ഹൃദയത്തിൻ താളം പിഴച്ചിടുന്നു.

വർണ്ണം വിതച്ചൊരു വെണ്മേഘക്കൂട്ടങ്ങൾ

അകലുന്നു ശൂന്യത ബാക്കിയാക്കി.

എങ്ങും അലയുവാൻ ഏകനായ്‌ ഞാനിന്ന്‌

ലോകം ഒട്ടുക്കും ചുറ്റിടുന്നു.

 ഒറ്റപ്പെടുത്തലായ്‌ ജീവിതം ഇന്നൊരു,

 ഭ്രാന്തനായ്‌ പാരിൽ അലഞ്ഞിടുന്നു.

 ദുഃഖം നിറച്ചൊരു കാർമേഘക്കൂട്ടങ്ങൾ

 നിരയായ്‌ വാനം നിറഞ്ഞു നിന്നു.

 അലയുവാൻ മാത്രമായ്‌ പാരിതിൽ ഞനിന്ന്‌,

 ജീവിതം ബാക്കിയായ്‌ ശൂന്യതയിൽ.

 എന്നുമീ ഓർമയിൽ അലയടിച്ചുയരുവാൻ

ഓർമകൾ മാത്രം കൂട്ടിനായി...

Thursday, July 5, 2012

കവിതകൾ ...


നീ എൻ ജീവിതത്തിൻ
ഡയറിക്കുറിപ്പുകൾ
നീ എൻ മനസ്സിന്റെ 
കണ്ണാടി...

നിന്നെ ചികയുമ്പോൾ
എനിക്കില്ല മുഖം മൂടി..
മനസ്സിനെ നീയായ്
പകർത്തുന്നു ഞാൻ..

ദുഃഖം നിറയുമ്പോൾ
കൂട്ടിനായ് നീയെത്തും,
മിഴിനീർ കൊണ്ടു ഞാൻ
പടക്കുന്നു നിന്നെ..

സന്തോഷം എന്നിലായ്
അലയടിച്ചുയരുമ്പോൾ,
പുഞ്ചിരി കൊണ്ടു
നെയ്യുന്നു നിന്നെ..

കാലങ്ങൾ കോലങ്ങൾ
വേഷങ്ങളെത്ര,
വിതുമ്പുന്നു നിന്നുടെ
മേനി അഴകായ്..

കവിതകൾ എന്തെന്നറിയുക
മാനവാ...
അവനിലെ പൊരുളുകൾ
ഗ്രഹിക്കണം നീയെന്നും...


Sunday, July 1, 2012

വിട....



എന്റെ പ്ലസ് ടൂ ജീവിതത്തിൻ വിരാമം കുരിച്ചുകൊണ്ട് കിട്ടിയ സെന്റ് ഓഫ്ഫ് കഴിഞ്ഞ് വീട്ടിലെത്തിയപ്പൊൾ കുരിച്ചിട്ട വരികൾ..(2009 മാർച്ച് 31)

“ഇന്നെന്തെ സൂര്യൻ എണീറ്റില്ലേ?”
എന്നു ഉരുവിട്ടു ചാടി എണീറ്റു
ഇരുളിൽ കുളിചൊരു പ്രഭാതം കണ്ടു;
കരയാനൊരുങ്ങുന്ന മെഘങ്ങളും,
മുഖമങ്ങു ചുവപ്പിച്ച വാനവും;
ഇടിമിന്നൽ കോരിത്തരിപ്പിച്ച മനസ്സുമായ്
കോലായിലേക്കെത്തി നിന്നു.
ഘടികാരം കരഞ്ഞുകൊണ്ടെന്നോട്
പറഞ്ഞു- സമയം സമയം...
മനസ്സിൽ കുടുങ്ങിയ മന്തുമായ് നീങ്ങി
കലാലയത്തിൻ പടികളേറി..
കൂട്ടുകാർ സൗഹൃദം പങ്കിടുന്നു;
കണ്ടു കൺകുളിർക്കേ..
സൗഹൃദം പങ്കിടാൻ ഓടിച്ചെന്നു ഞാൻ
പക്ഷെ, കണ്ടില്ല ആരിലും സന്തോഷം.
കരയുന്ന മനസ്സുമായ് ചിരിക്കുന്ന മുഖങ്ങൾ
കണ്ടന്നൊരുപാടൊരൂപാടവിടെ.
ചിലർതൻ കണ്ണുകൾ നിറഞ്ഞൊഴുകി.
കെട്ടിപ്പിടിക്കലും പൊട്ടിക്കരച്ചിലും
ജോറായ് നടക്കുന്ന യാത്രായയപ്പും.
എല്ലവരും തങ്ങൾതൻ ലോകങ്ങളിലേക്കായ്
യാത്ര പറഞ്ഞകലുന്നു..
കലാലയത്തിൻ പടികളിറങ്ങവേ- ഞാൻ
തിരിഞ്ഞൊന്നു നോക്കി,
എൻ കലാലയം!
കണ്ടു ഞാൻ തേങ്ങുന്ന
മുഖവുമായ് കലാലയം
അറിയാതെ മനസ്സൊന്ന് പിറ്റച്ചു പോയി...
നോവുന്ന മനസ്സുമായ് ഞാനന്ന് ചൊല്ലി
വിട........
കലാലയമേ വിട.....


Sunday, June 10, 2012

സീനിയേർസിനു വേണ്ടി...



“ഇനി നിങ്ങളെ ദ്രോഹിക്കാൻ ഞങ്ങളുണ്ടാകില്ല. നിങ്ങളെ ഭരിക്കാൻ ഞങ്ങൾ വരില്ല. എല്ലാം ഒരു കുസൃതിയായി കണ്ട് പൊറുത്തേക്കണം.”

എന്റെ മിഴികൾ കവിളുകൾ നനച്ചത് ഞാൻ അറിഞ്ഞില്ല. കുറച്ചുനേരം മെസ്സേജ്ലേക്ക് തന്നെ നോക്കിയിരുന്നു..

എന്റെ കണ്ണുകൾ മൂന്ന് വർഷം പുറകിലേക്കോടി.
അതൊരു റംസാൻ മാസമായിരുന്നു. വ്രതവിശുദ്ധിയുടെ മാസം. പക്ഷേ, അന്നെന്റെ കലാലയ ജീവിതത്തിൻ തുടക്കമിട്ട് ആ തിരുമുറ്റത്തെത്തിയപ്പോൾ എനിക്കവിടെ ആ വിശുദ്ധി തൊന്നിയില്ല.
ഒരു ചെകുത്താൻ കോട്ടയിലേക്കാണല്ലൊ ഈശ്വരാ കാലെടുത്തു വെച്ചതെന്ന് മനസ്സിൽ ഓതി.


തല പൊക്കാനേ തോന്നിയില്ല...
എന്നാലും ഇടക്കൊന്ന് പൊക്കി നോക്കും. എങ്കിലും, അതിലും വേഗത്തിൽ തല താഴ്ത്താനും എനിക്ക് സാധിച്ചു...


ചുറ്റുഭാഗത്തു നിന്നും ദഹിപ്പിക്കുന്ന നോട്ടങ്ങൾ. അവരുടെ കണ്ണുകളിലെല്ലാം തീഗോളം ഞാൻ കണ്ടു.

ചിലർ പെൺകുട്ടികളെ ഇങ്ങനെ  നോക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്, ഇതാദ്യമായാ ആൺകുട്ടികളെ ഇങ്ങനേ നോക്കുന്നത് കാണുന്നത്.

പലതവണ ഞാൻ മനസ്സിൽ പറഞ്ഞു. ‘പെൺകുട്ടികളെ സമ്മതിക്കണം കെട്ട്വാ, ഇതുപോലുള്ള നോട്ടങ്ങൾ സ്തിരം ഏറ്റിട്ടും കരിയാതെ നില്കുന്നത് കണ്ടില്ലേ.’

ക്ലസ്സ് റൂം, ഹോസ്റ്റൽ, കാന്റീൻ ഇത് മാത്രമാൺ ഞങ്ങളുടെ ലോകം

കലാലയ ജീവിതത്തെ കുറിച്ച് പലരും വർണ്ണിച്ചത് കണ്ട് കൊണ്ടായിരുന്നു ഈ തിരുമുറ്റത്തേക്കുള്ള കാൽ വെപ്പ്. കലാലയമുറ്റത്ത് കാല്കുത്തിയതും മനസ്സിൽ നിറഞ്ഞു നിന്നിരുന്ന വർണ്ണങ്ങളെല്ലാം ‘ഡീം.......’ ദേ കിടക്കുന്നു താഴെ...
അവിടെ നിന്നിരുന്ന ഒരു ഏട്ടന്റെ കണ്ണുകൾ എന്നോട് പറഞ്ഞു.
‘വീണതെടുക്കണ്ട...’
വർണ്ണങ്ങളാൽ തീർത്ത പരവതാനിയില്ല..
പകരം, കല്ലും മുള്ളും നിറഞ്ഞ സാഹസിക പാത മാത്രം..

മനസ്സില്ലാമനസ്സോടെ ഓരോ പടിയും പതിയെ പതിയെ കയറിത്തുടങ്ങി.
ഒന്നാം നിലയിലെ പടികൾ കയറിക്കഴിയാറായപ്പോഴേക്കും എനിക്ക് താങ്ങയ് ഒത്തിരി പേർ എന്റെ കൂടെയെത്തി.
ഒരു വർഷത്തെ ദീർഘകാലത്തിൻ ശേഷം ഒന്നാം നിലയിലെ പടികൾ കയറിത്തീർന്നു.
രണ്ടാം നിലയിൽ ഞെട്ടിക്കും വിധമായിരുന്നു കാഴ്ച്ച... സാഹസികപാത ഒരുക്കിയിരുന്നവർ ഞങ്ങൾക്കായ് വർണ്ണപ്പരവതാനി വിരിചുകൊണ്ടിരിക്കുന്നു..! ഒട്ടും പ്രതീക്ഷിക്കാതെ കിട്ടിയ ആ പരവതാനി നിരയെ സൗഹൃദത്തിന്റെ കുങ്കുമപ്പൂക്കൾ വാരിവിതറി.

ഏട്ട്നായും, സഹോദരനായും,
അനിയനായും, സഹോദരിയായും
സൗഹൃദത്തിന്റെ പൂഞ്ചോലകൾ നെയ്തെടുത്തു.

പെട്ടെന്നാൺ ഞെട്ടിയുണർന്നത്.
വർഷങ്ങൾക്ക് പിന്നിൽ നിന്നും എന്റെ കണ്ണുകൾ വീണ്ടും മെസ്സേജിലേക് വീണു.
താഴോട്ടുള്ള വരികൾ വായിച്ചതും, അടക്കിപ്പിടിച്ചിരുന്നതെല്ലാം പുറത്തേക്കു ചാടി.
മിഴികൾ കവിളുകളെ നനച്ചുകൊണ്ടേയിരുന്നു..

“മടക്കയാത്രയില്ലാത്ത കലാലയ ജീവിതമേ.... വിട...“

Thursday, June 7, 2012

നൊമ്പരം


ശാന്തമായി ഒഴുകുന്ന പുഴയെ ഞാൻ നോക്കി
പുഴ എന്നോട് ചോദിച്ചു
നീ എന്നെ എന്തിൻ നോകുന്നു
നിന്റെ പാവന സൗന്ദര്യം
അതെനിക്ക് ദർശിക്കണം
പുഴ അഭിനന്ദനം ചൊരിഞ്ഞു
പിന്നെ എൻ മുമ്പിൽ നിന്നവൻ
തൻ നൊമ്പരങ്ങൾ ചൊരിയാൻ തുടങ്ങി
ഞാൻ ഒരു പുഴയായിരുന്നു
ഞാൻ ചോദിചു-നീ ഇപ്പോൾ പുഴയല്ലേ?
ഞാൻ കേവലം തൻ രോദനമാകുന്നു
എനിക്ക് ധാരാളം രക്തമുണ്ടായിരുന്നു
മാംസം എൻ സൗന്ദര്യമായിരുന്നു.
പക്ഷെ നിങ്ങളത് നശിപ്പിച്ചില്ലേ...
പുഴ തൻ ക്രോധ ഭാവത്താൽ
എന്നോടായി പറഞ്ഞു
എൻ മാംസമെടുത്ത് നിങ്ങൾ
കോൺക്രീറ്റ് കാടുകൾ പണിതില്ലേ..
എൻ രക്തം കുപ്പികളിൽ
വില്പനവസ്തുവക്കിയില്ലേ..
എൻ പ്രഭാതം നിങ്ങൾ നശിപ്പിച്ചില്ലേ..
പുഴ ചോദിച്ചു-
നീ മൗനഭാവിയായതെന്തേ...
നിസ്സഹായത...
അത് എന്നെ കീഴ്പ്പെടുത്തിക്കളഞ്ഞു.
ഞാൻ നിസ്സഹായതയോടെ പുഴയെ
ഒന്നുകൂടി നോക്കി.....

Wednesday, May 30, 2012

നിളയോട്...

“കേരളക്കരയുടെ മഹാകവികളെല്ലാം
നിന്നെക്കുറിച്ചു പാടിയതോർക്കുന്നു
ഭൂമിയുടെ സൌന്ദര്യമെ നിന്നെ
കാണുവാനിന്നു സങ്കടമായ്
വർഷങ്ങൾ മുമ്പു ഞാൻ
കണ്ടതോർകുന്നു നിന്നെ,
എത്ര സുന്ദരിയായിരുന്നു,
നിനക്കിന്നെന്തു പറ്റി?”
“കയ്യും കാലുമായ്
ഒരുപറ്റം വന്നു എൻ
പിച്ചിയെടുത്തു മാംസമെല്ലാം”
“എന്തിനു വേണ്ടി
പിച്ചിക്കളഞ്ഞു നിൻ
മാതക സൌന്ദര്യമെല്ലാം?”
“തന്റേതായ സ്വാർത്തത കൊണ്ടവർ
എൻ തൻ ശരീരമെല്ലാം,
കോട്ടകളും കൊട്ടാരങ്ങളും
അമ്പരിപ്പിക്കും വിധം
പടുത്തുയർത്തി”
“അന്നു ഞാൻ നിന്നിലായ്
വറ്റാതെ ഒഴുകുന്ന
തെളിനീർ നിന്നിലായ് കണ്ടിരുന്നു?”
“കരഞ്ഞു കരഞ്ഞു എൻ
കണ്ണുനീരായ് എല്ലാം
ഒഴുകിപ്പോയി..”
“ഇനിയും”
“കടിചു കീറി,
ജീർണ്ണതയിലാഴ്ത്തിയവർ
നിലനില്പ്പു തന്നെ
മറന്നിടുന്നു..
കണ്ണുകളിൽ സ്വാർത്തത
നിറഞ്ഞു തുളുമ്പിയാൽ
ഭാവിയും ഭൂതവും
അകലേക്കകന്നിടും..“


Sunday, May 27, 2012

വെറുമൊരു വാക്കോ..?



നശിക്കുകയാണോ നശിപ്പിക്കുകയണോ?
കൊല്ലുകയാണൊ കൊല്ലിക്കുകയാണോ?

സ്വാതന്ത്ര്യം കിട്ടിയെന്ന് കൊതിപ്പിക്കുകയാണോ?
ഗാന്ധിജിയും നെഹുരുവും നേടിതന്നത് അപ്പോൾ?

ചോദ്യങ്ങൾ എൻ മുന്നിൽ
ഒത്തിരി കുമിയുന്നു - നമുക്കായ്
രക്തം ചിതറിയ മഹാവൃത്തങ്ങൾ
കാറ്റിൽ പറക്കുന്ന കാഴ്ച്ച മാത്രം

പറപ്പിച്ചതാണെന്നു വിളിച്ചു പറഞ്ഞിട്ടും
കാതു കൊടുക്കാത്ത മാനവരല്ലേ
കൊലവിളിയും കാലനും
കാലം മറന്നില്ലെ

ഉള്ളങ്കൈകളിൽ ജീവൻ എടുത്തവർ
എന്നുമീ നാടിന്റെ ശാപമായ് വാഴുന്നു
ഇനിയും തുറക്കാത്ത കണ്ണുകൾ എന്തിനീ
പാരിൽ നിറഞ്ഞു തുളുംബിടുന്നു

കൊലയെ കൊല്ലാൻ അരുമില്ലിവിടെ
സാമൂഹികവും സാംസ്കാരികവും
ജിർണ്ണതയിൽ താഴുന്നു
എന്നതോർക്കാൻ ആർകുണ്ട് നേരം

അധിനിവേശവും ചൂശണവും
അമിതമായ് തുരക്കുന്നു
അജണ്ടകൾ എവിടയോ
തീഗോളമാകുന്നു

ചോദിച്ചു പോകയാ-
ണാവാർതിച്ചു പോകിലും
വെറുമൊരു വാക്കൊ
സ്വാതന്ത്ര്യമെന്നത്...?


അണയുന്ന സ്നേഹം..


എന്നും നീയെൻ കളിത്തോഴി മാത്രം
മറക്കുവതെന്തിന്ന് എൻ പ്രിയ തൊഴി..
ജീവിതം നമുക്കായ് ഏകിയത് മാത്രം
നേടുവാൻ പറ്റൂ-എന്നത്
മറന്നീടല്ലേ എൻ പ്രിയ തൊഴി..

ദൈവം നമുക്കായ് നല്കിയ ജീവൻ
മറന്നീടാതെ നാം പിന്നിടേണം
ജീവിതയാത്രയിൽ എവിടെയൊ നാം
കണ്ടുമുട്ടിയതോർക്കുന്നു-എങ്കിലും
പിരിയുവാൻ ഇന്നേറെ സങ്കടമെങ്കിലും
പിരിയാതിരിക്കുവാൻ സാധിക്കുമോ?

മറക്കുവാൻ കഴിയില്ല പരസ്പരമെങ്കിലും
രക്ഷിത വൃത്തം വലഞ്ഞിടുന്നു..
ജാതിയും മതവും തമ്മിലടിക്കുന്നു,
സാംബത്യ ക്ഷാമം കടിച്ചുകീറുന്നു..
സ്നേഹം മറന്നവർ സ്വാർതരാകുന്നു
മനസ്സിന്റെ സാക്ഷിയെ
തൂത്തെറിയുന്നു...

സംബത്തും അന്തസ്സും കൂടിക്കലർന്നാൽ
സ്നേഹത്തെ തുറങ്കിലടചിടുന്നു..
സംബത്തും അന്തസ്സും
മാത്രമായ് ചേർന്നീടേൽ
സന്തോഷം വിദൂരതയിലണഞ്ഞീടുന്നു...

അകലുന്നു എൻ മനം


കരയനൊരുങ്ങുന്ന കാർമേഘങ്ങൾ
ഇരുൾ നിറക്കുന്നു എൻ കണ്ണുകളിൽ
കരയാതിരിക്കാൻ ശ്രമിക്കുന്നു
എങ്കിലും-
അറിയാതൊരു തുല്ലി ഊർന്നു വീണു
ജീവിതം നയിക്കുന്നതെങ്ങോട്ടെന്നരിയാതെ
കാലത്തിൻ രൂപമായ് പെയ്തിടുന്നു.
ഞനിന്നെവിടേക്ക് പൊയ്കയെന്ന്
അറിയാതെ-
എൻ മനം നിനക്കായ് വെൻബിടുന്നു.
ജന്മം കൊണ്ടു ഞൻ നിർഭാഗ്യവാനൊ
എന്നും എനിക്കീ കനവുകൾ മാത്രം
വീണ്ടും വീണ്ടും ചിന്തിക്കുംതോറും
എൻ-
നിലതെറ്റി വീഴുമെൻ ജീവിതത്തിൽ.
ജീവന്റെ നാളം അകലുകയയ്
എന്നും-
ജീവിത സഖി നീ അകന്നിടുന്നോ...

എന്നും വലിയവൻ


ജീവിത യാത്രയിൽ
വേഷങ്ങൾ പലതുമെൻ
കാലങ്ങൾ കോലങ്ങൾ
പലതുമെൻ നിഴൽ

ജീവന്റെ തുടിപ്പുകൾ
നാളങ്ങളായെൻ
വീളക്കുകളായ്
ശോഭിതമാകുന്നു..

ശോഭിക്കുവാനായ്
എനിക്കെന്നും എൻ
-ജീവൻ
ആയുസ്സും ആരോഗ്യം
നല്കിടുന്നു.

എനിക്കായ് ജീവൻ
നല്കിയ ദൈവം
സ്തുത്യർഹമായെൻ
നെഞ്ചിനുള്ളിൽ

നന്ദിയോടെന്നും
നാം
സുജൂതിലാണ്ടിടും
ദൈവം നമുക്കെന്നും
കാരുണ്ണ്യവാനും

കരുണാ നിധിയായ്
കാരുന്യം ചൊരിഞ്ഞീടും
നീയാണെന്നും വലിയവൻ
റബ്ബേ...