ഈ കൊച്ചു ജാലകത്തിലൂടെ ഒരു മെഴുകുതിരി നാളമായ് വെട്ടം വിതറിടാം....

Visitors

Sunday, May 27, 2012

അണയുന്ന സ്നേഹം..


എന്നും നീയെൻ കളിത്തോഴി മാത്രം
മറക്കുവതെന്തിന്ന് എൻ പ്രിയ തൊഴി..
ജീവിതം നമുക്കായ് ഏകിയത് മാത്രം
നേടുവാൻ പറ്റൂ-എന്നത്
മറന്നീടല്ലേ എൻ പ്രിയ തൊഴി..

ദൈവം നമുക്കായ് നല്കിയ ജീവൻ
മറന്നീടാതെ നാം പിന്നിടേണം
ജീവിതയാത്രയിൽ എവിടെയൊ നാം
കണ്ടുമുട്ടിയതോർക്കുന്നു-എങ്കിലും
പിരിയുവാൻ ഇന്നേറെ സങ്കടമെങ്കിലും
പിരിയാതിരിക്കുവാൻ സാധിക്കുമോ?

മറക്കുവാൻ കഴിയില്ല പരസ്പരമെങ്കിലും
രക്ഷിത വൃത്തം വലഞ്ഞിടുന്നു..
ജാതിയും മതവും തമ്മിലടിക്കുന്നു,
സാംബത്യ ക്ഷാമം കടിച്ചുകീറുന്നു..
സ്നേഹം മറന്നവർ സ്വാർതരാകുന്നു
മനസ്സിന്റെ സാക്ഷിയെ
തൂത്തെറിയുന്നു...

സംബത്തും അന്തസ്സും കൂടിക്കലർന്നാൽ
സ്നേഹത്തെ തുറങ്കിലടചിടുന്നു..
സംബത്തും അന്തസ്സും
മാത്രമായ് ചേർന്നീടേൽ
സന്തോഷം വിദൂരതയിലണഞ്ഞീടുന്നു...

3 comments:

 1. റഷീദ് ...നല്ല ആശയം ഉണ്ട്..എഴുതുന്നത്‌ കുറച്ചു കൂടി അടുക്കും ചിട്ടയോടും കൂടി എഴുതാന്‍ ശ്രമിച്ചാല്‍ നന്നായി തന്നെ എഴുതാന്‍ സാധിക്കും. എല്ലാ വിധ ആശംസകളും ഭാവുകങ്ങളും നേരുന്നു. അക്ഷര തെറ്റുകള്‍ തിരുത്തുക . ഉദാഹരണത്തിന് ചിലയിടങ്ങളില്‍ "

  സാംബത്യ , സ്വാർതരാകുന്നു, സംബത്തും " ഇങ്ങനെ എഴുതി കണ്ടു.. സാമ്പത്തിക എന്നതാണോ ഉദ്ദേശിച്ചിരുന്നതെന്ന് തോന്നുന്നു. അത് പോലെ സ്വാര്‍ത്ഥത , സ്വാര്‍ത്ഥരാകുക സമ്പത്തും എന്നൊക്കെയായി തിരുത്തി എഴുതുക.

  അടുത്ത തവണ എഴുതുമ്പോഴേക്കും നന്നായി ശ്രദ്ധിച്ചു എഴുതുക. ഒരിക്കല്‍ കൂടി ആശംസകള്‍.

  ReplyDelete
 2. പ്രിയ തൊഴിയോ ? എന്താ ഇഷ്ടാ അടിയും തൊഴിയുമൊക്കെ പ്രിയപ്പെട്ടതായോ ?

  പ്രിയതോഴി അല്ലേ ?

  അക്ഷരതെറ്റുകൾ നന്നാക്കി കവിത വരട്ടെ. ആശംസകൾ

  ReplyDelete