ഈ കൊച്ചു ജാലകത്തിലൂടെ ഒരു മെഴുകുതിരി നാളമായ് വെട്ടം വിതറിടാം....

Visitors

Wednesday, September 19, 2012

അന്ത്യം
അന്ത്യംകാലത്തിൻ നാളമണഞ്ഞതോർമിക്കാൻ
ആരംഭ വീഥിയിൽ ഞാനലഞ്ഞു..


തിരിയിൽ തെളിയുന്ന തീഗോള വൃത്തത്തിൽ
ശാപത്തിൻ തീഷ്ണത ജ്വലിച്ചു നിന്നു..

കാലത്തിൻ സ്പന്ദനം ഉയിരിന്നു വേട്ടയായ്
കുരുന്നിന്റെ ജീവനെ വേട്ടയാടി..

വിലയെത്ര താണുപോയ് ജീവന്റെ ശ്വാസത്തിൻ
അന്ത്യം മാത്രം സ്വപ്നങ്ങളിൽ..

കനവിൽ എരിയുന്ന ഇരുളിന്റെ നാദങ്ങൾ
കാതിൽ നിറഞ്ഞു കവിഞ്ഞു നിന്നു..

കാണാകിരണങ്ങൾ കണ്ണിന്റെ ഇമകളിൽ
കാരിരുമ്പിൽ തട്ടിയകന്നു പോയി..

ഒരു നല്ല നാളിന്നായ് കാത്തു കാത്തിന്നു ഞാൻ
കണ്ണടകൾ തേടി യാത്രയായി..

കണ്ണിന്നു കുളിരേകും കണ്ണട ഒന്നുമേ
ജീവിത വീഥിയിൽ കണ്ടതില്ല..

എങ്ങോ കരയുന്ന മുലപ്പാൽ കുഞ്ഞിന്റെ
നിലക്കാത്ത നാദം അലയടിച്ചു..

തോക്കിന്റെ തുമ്പിൽ നിന്നോടിയടുത്തൊരു
തിരയുടെ അലയടി നെറ്റിയിലായ്...


പിടഞ്ഞു പിടഞ്ഞു ഞാൻ തേങ്ങുന്ന മനസ്സുമായ്
ഭൂലോക വാസം വിട്ടകന്നു...


20 comments:

 1. അന്ത്യം നന്നായി വരച്ചു കാട്ടാന്‍ ശ്രമിച്ചു ..
  ആശംസകള്‍ !

  ReplyDelete
  Replies
  1. താങ്ക്യു...... വീണ്ടും വരണം....

   Delete
 2. തോക്കിന്റെ തുമ്പിൽ നിന്നോടിയടുത്തൊരു
  തെരയുടെ അലയടി നെറ്റിയിലായ്..
  തോക്കിന്റെ തിര എന്നല്ലേ പറയുക?
  കാലത്തിൻ നാളമണഞ്ഞതോർമിക്കാൻ
  ആരംബ വീഥിയിൽ ഞാൻ അലഞ്ഞൂ
  ആരംഭ എന്നല്ലേ?
  വലിയ കുഴപ്പമില്ല കവിത

  ReplyDelete
  Replies
  1. താങ്ക്യു...... വീണ്ടും വരണം....

   Delete
 3. Replies
  1. താങ്ക്യു...... വീണ്ടും വരണം....

   Delete
 4. നല്ല വരികള്‍......
  കൂടുതല്‍ എഴുതുക.

  ReplyDelete
  Replies
  1. താങ്ക്യു...... വീണ്ടും വരണം....

   Delete
 5. Replies
  1. കൊച്ചു മോൾ ആണെകിലും വിവരമുണ്ട്.. എന്റെ കവിത കണ്ടപൊ തന്നെ കൊള്ളാം എന്ന് പറഞ്ഞത് കെട്ടില്ലേ... ഹിഹിഹി.... :) ഇത്ത ഒത്തിരി നന്ദിയുണ്ട്... വീണ്ടും വരണമെന്ന് പറയുന്നില്ല... കാരണം എന്തയാലും വ്വരുമെന്നറിയം...

   Delete
 6. നല്ല കവിത, ഇനിയും വരാം.

  ReplyDelete
  Replies
  1. താങ്ക്യു...... വീണ്ടും വരണം....

   Delete
 7. kavitha kollam........eniyu puthiya kavidakal varumenn pradeekshikunnu......

  ReplyDelete
  Replies
  1. താങ്ക്യു...... വീണ്ടും വരണം....

   Delete
 8. വായനാസുഖം പകരുന്ന ചിന്തിപ്പിക്കുന്ന കവിത..ആശംസകൾ..

  ReplyDelete
 9. കവിത കൊള്ളം,വീണ്ടും എഴുതുക, ആശംസകള്‍ !!!

  ReplyDelete
 10. വാക്കുകള്‍ തമ്മില്‍ ചെര്‍ന്നിരികാന്‍ മടിക്കുന്ന പോലെ
  അനുഭവപ്പെടുന്നു എന്നതൊഴിച്ചാല്‍ കവിത നന്നായി....
  കൂടുതല്‍ മികച്ച രചനകളുമായി പ്രതീക്ഷിക്കുന്നു .. സസ്നേഹം ശലീര്‍ ;)

  ReplyDelete
 11. കവിത വായിച്ചു... മനസ്സിലാക്കി

  ആശംസകൾ

  ReplyDelete