ഈ കൊച്ചു ജാലകത്തിലൂടെ ഒരു മെഴുകുതിരി നാളമായ് വെട്ടം വിതറിടാം....

Visitors

Tuesday, July 31, 2012

റമദാൻ അമ്പിളി
സമ്പന്നനും ദരിദ്രനും
ഒരുപോലെ...
പട്ടിണി കിടപ്പൂ
ഈ മാസം..
ആകാശം നിറഞ്ഞു
നില്ക്കും
മേഘങ്ങൾക്കിടയിൽ
റമദാൻ അമ്പിളി
പിറന്നതുമുതൽ..
പ്രഭാവലയം
നിറഞ്ഞു നില്ക്കും
വ്രതവിശുദ്ധിയിൽ..
ചെറിയവൻ വലിയവൻ
എന്നും ഒരുപോൽ..
വിശുദ്ധിയേറും
മനസ്സിന്നുടമയായ്
മാറുവതും
ഈ മാസം..
വികാരവിചാരം
അകറ്റി നില്പ്പൂ..
തിന്മ വെടിഞ്ഞു
വിശുദ്ധമാക്കും
റംദാൻ പുലരി
പിറന്നു നില്പ്പൂ..
കൈവരിച്ച വിശുദ്ധി
തീർത്തും
കടലിലെറിയാതെ
കാത്തീടേണം..
സന്മനസ്സിന്നുടമയായ്
വാഴണം
സന്മാർഗ്ഗത്തിൽ
മുഴുകിടേണം..

Saturday, July 14, 2012

ഓർമ്മകൾ മാത്രം


ഓർമ്മകൾ മാത്രം

കരയുവാനാകാതെ ഹൃദയം വിതുമ്പുന്നു

ഹൃദയത്തിൻ താളം പിഴച്ചിടുന്നു.

വർണ്ണം വിതച്ചൊരു വെണ്മേഘക്കൂട്ടങ്ങൾ

അകലുന്നു ശൂന്യത ബാക്കിയാക്കി.

എങ്ങും അലയുവാൻ ഏകനായ്‌ ഞാനിന്ന്‌

ലോകം ഒട്ടുക്കും ചുറ്റിടുന്നു.

 ഒറ്റപ്പെടുത്തലായ്‌ ജീവിതം ഇന്നൊരു,

 ഭ്രാന്തനായ്‌ പാരിൽ അലഞ്ഞിടുന്നു.

 ദുഃഖം നിറച്ചൊരു കാർമേഘക്കൂട്ടങ്ങൾ

 നിരയായ്‌ വാനം നിറഞ്ഞു നിന്നു.

 അലയുവാൻ മാത്രമായ്‌ പാരിതിൽ ഞനിന്ന്‌,

 ജീവിതം ബാക്കിയായ്‌ ശൂന്യതയിൽ.

 എന്നുമീ ഓർമയിൽ അലയടിച്ചുയരുവാൻ

ഓർമകൾ മാത്രം കൂട്ടിനായി...

Thursday, July 5, 2012

കവിതകൾ ...


നീ എൻ ജീവിതത്തിൻ
ഡയറിക്കുറിപ്പുകൾ
നീ എൻ മനസ്സിന്റെ 
കണ്ണാടി...

നിന്നെ ചികയുമ്പോൾ
എനിക്കില്ല മുഖം മൂടി..
മനസ്സിനെ നീയായ്
പകർത്തുന്നു ഞാൻ..

ദുഃഖം നിറയുമ്പോൾ
കൂട്ടിനായ് നീയെത്തും,
മിഴിനീർ കൊണ്ടു ഞാൻ
പടക്കുന്നു നിന്നെ..

സന്തോഷം എന്നിലായ്
അലയടിച്ചുയരുമ്പോൾ,
പുഞ്ചിരി കൊണ്ടു
നെയ്യുന്നു നിന്നെ..

കാലങ്ങൾ കോലങ്ങൾ
വേഷങ്ങളെത്ര,
വിതുമ്പുന്നു നിന്നുടെ
മേനി അഴകായ്..

കവിതകൾ എന്തെന്നറിയുക
മാനവാ...
അവനിലെ പൊരുളുകൾ
ഗ്രഹിക്കണം നീയെന്നും...


Sunday, July 1, 2012

വിട....എന്റെ പ്ലസ് ടൂ ജീവിതത്തിൻ വിരാമം കുരിച്ചുകൊണ്ട് കിട്ടിയ സെന്റ് ഓഫ്ഫ് കഴിഞ്ഞ് വീട്ടിലെത്തിയപ്പൊൾ കുരിച്ചിട്ട വരികൾ..(2009 മാർച്ച് 31)

“ഇന്നെന്തെ സൂര്യൻ എണീറ്റില്ലേ?”
എന്നു ഉരുവിട്ടു ചാടി എണീറ്റു
ഇരുളിൽ കുളിചൊരു പ്രഭാതം കണ്ടു;
കരയാനൊരുങ്ങുന്ന മെഘങ്ങളും,
മുഖമങ്ങു ചുവപ്പിച്ച വാനവും;
ഇടിമിന്നൽ കോരിത്തരിപ്പിച്ച മനസ്സുമായ്
കോലായിലേക്കെത്തി നിന്നു.
ഘടികാരം കരഞ്ഞുകൊണ്ടെന്നോട്
പറഞ്ഞു- സമയം സമയം...
മനസ്സിൽ കുടുങ്ങിയ മന്തുമായ് നീങ്ങി
കലാലയത്തിൻ പടികളേറി..
കൂട്ടുകാർ സൗഹൃദം പങ്കിടുന്നു;
കണ്ടു കൺകുളിർക്കേ..
സൗഹൃദം പങ്കിടാൻ ഓടിച്ചെന്നു ഞാൻ
പക്ഷെ, കണ്ടില്ല ആരിലും സന്തോഷം.
കരയുന്ന മനസ്സുമായ് ചിരിക്കുന്ന മുഖങ്ങൾ
കണ്ടന്നൊരുപാടൊരൂപാടവിടെ.
ചിലർതൻ കണ്ണുകൾ നിറഞ്ഞൊഴുകി.
കെട്ടിപ്പിടിക്കലും പൊട്ടിക്കരച്ചിലും
ജോറായ് നടക്കുന്ന യാത്രായയപ്പും.
എല്ലവരും തങ്ങൾതൻ ലോകങ്ങളിലേക്കായ്
യാത്ര പറഞ്ഞകലുന്നു..
കലാലയത്തിൻ പടികളിറങ്ങവേ- ഞാൻ
തിരിഞ്ഞൊന്നു നോക്കി,
എൻ കലാലയം!
കണ്ടു ഞാൻ തേങ്ങുന്ന
മുഖവുമായ് കലാലയം
അറിയാതെ മനസ്സൊന്ന് പിറ്റച്ചു പോയി...
നോവുന്ന മനസ്സുമായ് ഞാനന്ന് ചൊല്ലി
വിട........
കലാലയമേ വിട.....