ഈ കൊച്ചു ജാലകത്തിലൂടെ ഒരു മെഴുകുതിരി നാളമായ് വെട്ടം വിതറിടാം....

Visitors

Sunday, July 1, 2012

വിട....എന്റെ പ്ലസ് ടൂ ജീവിതത്തിൻ വിരാമം കുരിച്ചുകൊണ്ട് കിട്ടിയ സെന്റ് ഓഫ്ഫ് കഴിഞ്ഞ് വീട്ടിലെത്തിയപ്പൊൾ കുരിച്ചിട്ട വരികൾ..(2009 മാർച്ച് 31)

“ഇന്നെന്തെ സൂര്യൻ എണീറ്റില്ലേ?”
എന്നു ഉരുവിട്ടു ചാടി എണീറ്റു
ഇരുളിൽ കുളിചൊരു പ്രഭാതം കണ്ടു;
കരയാനൊരുങ്ങുന്ന മെഘങ്ങളും,
മുഖമങ്ങു ചുവപ്പിച്ച വാനവും;
ഇടിമിന്നൽ കോരിത്തരിപ്പിച്ച മനസ്സുമായ്
കോലായിലേക്കെത്തി നിന്നു.
ഘടികാരം കരഞ്ഞുകൊണ്ടെന്നോട്
പറഞ്ഞു- സമയം സമയം...
മനസ്സിൽ കുടുങ്ങിയ മന്തുമായ് നീങ്ങി
കലാലയത്തിൻ പടികളേറി..
കൂട്ടുകാർ സൗഹൃദം പങ്കിടുന്നു;
കണ്ടു കൺകുളിർക്കേ..
സൗഹൃദം പങ്കിടാൻ ഓടിച്ചെന്നു ഞാൻ
പക്ഷെ, കണ്ടില്ല ആരിലും സന്തോഷം.
കരയുന്ന മനസ്സുമായ് ചിരിക്കുന്ന മുഖങ്ങൾ
കണ്ടന്നൊരുപാടൊരൂപാടവിടെ.
ചിലർതൻ കണ്ണുകൾ നിറഞ്ഞൊഴുകി.
കെട്ടിപ്പിടിക്കലും പൊട്ടിക്കരച്ചിലും
ജോറായ് നടക്കുന്ന യാത്രായയപ്പും.
എല്ലവരും തങ്ങൾതൻ ലോകങ്ങളിലേക്കായ്
യാത്ര പറഞ്ഞകലുന്നു..
കലാലയത്തിൻ പടികളിറങ്ങവേ- ഞാൻ
തിരിഞ്ഞൊന്നു നോക്കി,
എൻ കലാലയം!
കണ്ടു ഞാൻ തേങ്ങുന്ന
മുഖവുമായ് കലാലയം
അറിയാതെ മനസ്സൊന്ന് പിറ്റച്ചു പോയി...
നോവുന്ന മനസ്സുമായ് ഞാനന്ന് ചൊല്ലി
വിട........
കലാലയമേ വിട.....


7 comments:

 1. പുതുമകള്‍ പിറക്കട്ടെ ഓര്‍മ്മകളില്‍

  ReplyDelete
 2. എത്ര വിട ചൊല്ലിയാലും എല്ലാരുടെയും മനസ്സില്‍ നിന്നും മായാതെ കിടക്കുന്നതാണ് കലാലയ ജീവിതം...!

  ReplyDelete
  Replies
  1. ഓർമ്മകളായ് എന്നും കൂടെയുണ്ടെങ്കിലും ആ ജീവിതത്തിൻ അവിടെ വിട പറയുക തന്നെയല്ലെ.. മരിക്കുവോളം കലാലയ ജീവിതങ്ങൾ കൂടെയുണ്ടകും...

   എന്റെ ബ്ലൊഗിൽ സമയം ചിലവഴിച്ചതിന്ന്‌ നന്ദി അറിയിക്കുന്നു...

   Delete
 3. വല്ലാണ്ട് ക്യാമ്പസ് മിസ്സ് ചെയ്യുന്നുണ്ടല്ലേ??ഇതിനു മുമ്പത്തെ പോസ്റ്റും ഏകദേശം ഇതേ സംഭവമാണല്ലോ?

  ReplyDelete
  Replies
  1. ഇത് പ്ലസ് ടൂ കഴിഞ്ഞപ്പൊ എഴുതിയതായിരുന്നു.. ഇന്നലെ ഒരു ബൂക്കിനുള്ളിൽ നിന്ന് കിട്ടി.. അപ്പൊ പൊസ്റ്റ് ചെയ്തതാ...
   നന്ദി വീണ്ടും വരിക...

   Delete