ഈ കൊച്ചു ജാലകത്തിലൂടെ ഒരു മെഴുകുതിരി നാളമായ് വെട്ടം വിതറിടാം....

Visitors

My Clicks • പ്രകൃതി സൌന്ദര്യം ആസ്വദിക്കുംബോൾ കിട്ടുന്ന കണ്ണിന്റെ കുളിർമ മറ്റൊന്നിനും കിട്ടുകയില്ല....

 ജീവിതയാത്രയില്‍ ഇതുപോലെയുള്ള 
 കാഴ്ച്ചകള്‍ ദര്‍ശിക്കുക  എ ന്നത്  ഒരു  ഭാഗ്യം  തന്ന്യാ ...
ഇതുപോലെയുള്ള  പ്രക്രതിരമനീയമായ  സ്ഥലങ്ങളില്‍ ചെന്നാല്‍  കിട്ടുന്ന  മനസ്സിന്റെ  സുഖം അതൊന്ന്‍ വേറെ  തന്ന്യാ ... അല്ല്യോ  കൂട്ടുകാരേ ........ വയനാട്  ചുരത്തിന്റെ  മുകളില്‍  നിന്ന്‍  താഴോട്ടു  നോകുമ്പോഴുള്ള  കാഴ്ച്ച എത്ര  മനോഹരമാണ്‍ .....
 • നമ്മള്‍  എല്ലാവരും  കലാലയങ്ങളില്‍  ജീവിച്ചും  ആസ്വദിച്ചും  വന്നവരാണ്, അങ്ങനെ ഒരു സായാഹ്നം  എന്റെ  കലാലയ  മുറ്റത്ത്  ഞാന്‍ ആസ്വധിച്ച്ഉം കളിച്ചും ഇരിക്കുന്ന  വേളയില്‍ ഞാന്‍ എടുക്കാന്‍ ഇട  വന്ന  ഒരു ചിത്രം നിങ്ങള്‍ക്ക് ഇവിടെ കാണാം ... മരങ്ങള്‍ക്കിടയിലൂടെ  അസ്തമിക്കുന്ന  സുര്യന്‍  , പതുക്കെ പതുക്കെ ഇരുള്‍ നിറച്ച  നമ്മുടെ കണ്ണുകളില്‍ നിന്നും അകന്നകന്ന്‍  പോകുന്ന  കാഴ്ച  വളരെ ചിന്തിപ്പിക്കുന്ന  ഒന്ന്  തന്നെ .... • സൂര്യന്റെ  ചൂടെല്കുമ്പോള്‍  പതിയെ  പതിയെ  എഴുന്നേറ്റ് പോകുന്ന  ആ  മഞ്   കൂട്ടത്തെ  കാണുവാന്‍  എന്ത്  ചേലാ ....


രാത്രി  നന്നായി  പുതച്ചുറങ്ങാന്‍  പുതപ്പുമായ്  എത്തിയവന്‍ വെയില്‍  തട്ടിയിട്ടും പതിയെ  മടിച്ചു  മടിച്ചു  എഴുന്നെല്‍കുന്ന  തികച്ചും  മനോഹരമായ  ഒരു  കാഴ്ച്ച ...... • മലകളും  കാടുകളും  തുരന്ന്‍  കറുത്ത  പുകയും  തുപ്പി  കുതിച്ചു  വരുന്ന  തീവണ്ടിക്ക്  ഒരു  പാളം ..

ഇരു  ഭാഗത്തും  വ്ര്ക്ഷങ്ങളാല്‍ പരവധാനി വിരിച്ച  അറ്റമില്ലാത്ത  പാളം.......

 • ഇക്കര  നിന്നാല്‍ അക്കര  പച്ച  


ഇവിടെ അക്കര  പച്ച  തന്നയ ...  നല്ല  പച്ചപ്പ്‌  തിങ്ങി  നില്‍ക്കുന്ന  കണ്ടല്‍  കാടുകള്‍ ...   വെള്ളത്തിന്‍ വരെ പച്ചപ്പ്‌  കിട്ടിയിട്ടുണ്ട് .. മനസ്സില്‍  ഒന്ന്‍  സങ്കല്പിച്  നോക്കിയേ .. നല്ല  വെള്ളമുള്ള  തടാകം , അതിന്റെ   നടുക്കായ്‌  പച്ചപ്പ്‌  നിറഞ്ഞ  ഒരു തുരുത്ത് .. അതും തിങ്ങി നില്‍കുന്ന പച്ചപ്പ്‌ . ഒരു വട്ടതോണിയില്‍  അതിന്റെ ചുറ്റും ഒഴുകി  നടക്കാന്‍ എന്തു  രസമായിരിക്കും .. അതും അതിലോത്തിരി  പക്ഷികള്‍ കൂടെ  ഉണ്ടായാല്‍ .... ഹോ !! മനസ്സില്‍ ഒര്കുമ്പോ തന്നെ കുളിര്‍ കോരുവാ ...


 •  മുത്തശ്ശി കഥകളില്‍ കേട്ടപോലെ കരുതുരുണ്ട  പാറകള്‍ക്കിടയിലൂടെ ഒലിച്ചിറങ്ങുന്ന അരുവിയെ നോക്കുമ്പോള്‍ എന്റെ മനസ്സില്‍ അറിയാതെ കവിത  ഉണര്‍ന്നു ..

"ഉരുളന്‍  കല്ലുകള്‍ക്കിടയിലൂടെ  നീ
ആരെ തേടി അലയുന്നു..?
എത്ര  മനോഹരം  നീ
 മന്ദം മന്ദം ഒഴുകിടുമ്പോള്‍ ...
നിന്‍ മേനി അഴക് -എന്നെ
പുളകിതമാക്കി മാറ്റിടുന്നു
ഞാന്‍ നിന്നിലോന്നു
സ്പര്ഷിചീടിലും
തിരിഞ്ഞൊന്നു നോക്കിയി-
ല്ലൊരു നോക്ക്  പോലും
ആരെ തേടി  നീ അലഞ്ഞിടുന്നു
എങ്കിലും-
നിന്‍ മേനി  അഴകില്‍ ഞാന്‍
വീണുപോയി...."

3 comments:

 1. റാണിപുരം കണ്ടിട്ടുണ്ടോ?? കേരളത്തിലെ ഊട്ടി...വയനാട് ഒന്നുമല്ല.

  ReplyDelete
  Replies
  1. Raani puram...? athetha dist..? onnu poyi kaananamallo...? sthalam onn vyakthamaakkaamo..?

   Delete
 2. Raani puram...? athetha dist..? onnu poyi kaananamallo...? sthalam onn vyakthamaakkaamo..?

  ReplyDelete