ഈ കൊച്ചു ജാലകത്തിലൂടെ ഒരു മെഴുകുതിരി നാളമായ് വെട്ടം വിതറിടാം....

Visitors

Wednesday, September 19, 2012

അന്ത്യം
അന്ത്യംകാലത്തിൻ നാളമണഞ്ഞതോർമിക്കാൻ
ആരംഭ വീഥിയിൽ ഞാനലഞ്ഞു..


തിരിയിൽ തെളിയുന്ന തീഗോള വൃത്തത്തിൽ
ശാപത്തിൻ തീഷ്ണത ജ്വലിച്ചു നിന്നു..

കാലത്തിൻ സ്പന്ദനം ഉയിരിന്നു വേട്ടയായ്
കുരുന്നിന്റെ ജീവനെ വേട്ടയാടി..

വിലയെത്ര താണുപോയ് ജീവന്റെ ശ്വാസത്തിൻ
അന്ത്യം മാത്രം സ്വപ്നങ്ങളിൽ..

കനവിൽ എരിയുന്ന ഇരുളിന്റെ നാദങ്ങൾ
കാതിൽ നിറഞ്ഞു കവിഞ്ഞു നിന്നു..

കാണാകിരണങ്ങൾ കണ്ണിന്റെ ഇമകളിൽ
കാരിരുമ്പിൽ തട്ടിയകന്നു പോയി..

ഒരു നല്ല നാളിന്നായ് കാത്തു കാത്തിന്നു ഞാൻ
കണ്ണടകൾ തേടി യാത്രയായി..

കണ്ണിന്നു കുളിരേകും കണ്ണട ഒന്നുമേ
ജീവിത വീഥിയിൽ കണ്ടതില്ല..

എങ്ങോ കരയുന്ന മുലപ്പാൽ കുഞ്ഞിന്റെ
നിലക്കാത്ത നാദം അലയടിച്ചു..

തോക്കിന്റെ തുമ്പിൽ നിന്നോടിയടുത്തൊരു
തിരയുടെ അലയടി നെറ്റിയിലായ്...


പിടഞ്ഞു പിടഞ്ഞു ഞാൻ തേങ്ങുന്ന മനസ്സുമായ്
ഭൂലോക വാസം വിട്ടകന്നു...