ഈ കൊച്ചു ജാലകത്തിലൂടെ ഒരു മെഴുകുതിരി നാളമായ് വെട്ടം വിതറിടാം....

Visitors

Sunday, June 10, 2012

സീനിയേർസിനു വേണ്ടി...



“ഇനി നിങ്ങളെ ദ്രോഹിക്കാൻ ഞങ്ങളുണ്ടാകില്ല. നിങ്ങളെ ഭരിക്കാൻ ഞങ്ങൾ വരില്ല. എല്ലാം ഒരു കുസൃതിയായി കണ്ട് പൊറുത്തേക്കണം.”

എന്റെ മിഴികൾ കവിളുകൾ നനച്ചത് ഞാൻ അറിഞ്ഞില്ല. കുറച്ചുനേരം മെസ്സേജ്ലേക്ക് തന്നെ നോക്കിയിരുന്നു..

എന്റെ കണ്ണുകൾ മൂന്ന് വർഷം പുറകിലേക്കോടി.
അതൊരു റംസാൻ മാസമായിരുന്നു. വ്രതവിശുദ്ധിയുടെ മാസം. പക്ഷേ, അന്നെന്റെ കലാലയ ജീവിതത്തിൻ തുടക്കമിട്ട് ആ തിരുമുറ്റത്തെത്തിയപ്പോൾ എനിക്കവിടെ ആ വിശുദ്ധി തൊന്നിയില്ല.
ഒരു ചെകുത്താൻ കോട്ടയിലേക്കാണല്ലൊ ഈശ്വരാ കാലെടുത്തു വെച്ചതെന്ന് മനസ്സിൽ ഓതി.


തല പൊക്കാനേ തോന്നിയില്ല...
എന്നാലും ഇടക്കൊന്ന് പൊക്കി നോക്കും. എങ്കിലും, അതിലും വേഗത്തിൽ തല താഴ്ത്താനും എനിക്ക് സാധിച്ചു...


ചുറ്റുഭാഗത്തു നിന്നും ദഹിപ്പിക്കുന്ന നോട്ടങ്ങൾ. അവരുടെ കണ്ണുകളിലെല്ലാം തീഗോളം ഞാൻ കണ്ടു.

ചിലർ പെൺകുട്ടികളെ ഇങ്ങനെ  നോക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്, ഇതാദ്യമായാ ആൺകുട്ടികളെ ഇങ്ങനേ നോക്കുന്നത് കാണുന്നത്.

പലതവണ ഞാൻ മനസ്സിൽ പറഞ്ഞു. ‘പെൺകുട്ടികളെ സമ്മതിക്കണം കെട്ട്വാ, ഇതുപോലുള്ള നോട്ടങ്ങൾ സ്തിരം ഏറ്റിട്ടും കരിയാതെ നില്കുന്നത് കണ്ടില്ലേ.’

ക്ലസ്സ് റൂം, ഹോസ്റ്റൽ, കാന്റീൻ ഇത് മാത്രമാൺ ഞങ്ങളുടെ ലോകം

കലാലയ ജീവിതത്തെ കുറിച്ച് പലരും വർണ്ണിച്ചത് കണ്ട് കൊണ്ടായിരുന്നു ഈ തിരുമുറ്റത്തേക്കുള്ള കാൽ വെപ്പ്. കലാലയമുറ്റത്ത് കാല്കുത്തിയതും മനസ്സിൽ നിറഞ്ഞു നിന്നിരുന്ന വർണ്ണങ്ങളെല്ലാം ‘ഡീം.......’ ദേ കിടക്കുന്നു താഴെ...
അവിടെ നിന്നിരുന്ന ഒരു ഏട്ടന്റെ കണ്ണുകൾ എന്നോട് പറഞ്ഞു.
‘വീണതെടുക്കണ്ട...’
വർണ്ണങ്ങളാൽ തീർത്ത പരവതാനിയില്ല..
പകരം, കല്ലും മുള്ളും നിറഞ്ഞ സാഹസിക പാത മാത്രം..

മനസ്സില്ലാമനസ്സോടെ ഓരോ പടിയും പതിയെ പതിയെ കയറിത്തുടങ്ങി.
ഒന്നാം നിലയിലെ പടികൾ കയറിക്കഴിയാറായപ്പോഴേക്കും എനിക്ക് താങ്ങയ് ഒത്തിരി പേർ എന്റെ കൂടെയെത്തി.
ഒരു വർഷത്തെ ദീർഘകാലത്തിൻ ശേഷം ഒന്നാം നിലയിലെ പടികൾ കയറിത്തീർന്നു.
രണ്ടാം നിലയിൽ ഞെട്ടിക്കും വിധമായിരുന്നു കാഴ്ച്ച... സാഹസികപാത ഒരുക്കിയിരുന്നവർ ഞങ്ങൾക്കായ് വർണ്ണപ്പരവതാനി വിരിചുകൊണ്ടിരിക്കുന്നു..! ഒട്ടും പ്രതീക്ഷിക്കാതെ കിട്ടിയ ആ പരവതാനി നിരയെ സൗഹൃദത്തിന്റെ കുങ്കുമപ്പൂക്കൾ വാരിവിതറി.

ഏട്ട്നായും, സഹോദരനായും,
അനിയനായും, സഹോദരിയായും
സൗഹൃദത്തിന്റെ പൂഞ്ചോലകൾ നെയ്തെടുത്തു.

പെട്ടെന്നാൺ ഞെട്ടിയുണർന്നത്.
വർഷങ്ങൾക്ക് പിന്നിൽ നിന്നും എന്റെ കണ്ണുകൾ വീണ്ടും മെസ്സേജിലേക് വീണു.
താഴോട്ടുള്ള വരികൾ വായിച്ചതും, അടക്കിപ്പിടിച്ചിരുന്നതെല്ലാം പുറത്തേക്കു ചാടി.
മിഴികൾ കവിളുകളെ നനച്ചുകൊണ്ടേയിരുന്നു..

“മടക്കയാത്രയില്ലാത്ത കലാലയ ജീവിതമേ.... വിട...“

Thursday, June 7, 2012

നൊമ്പരം


ശാന്തമായി ഒഴുകുന്ന പുഴയെ ഞാൻ നോക്കി
പുഴ എന്നോട് ചോദിച്ചു
നീ എന്നെ എന്തിൻ നോകുന്നു
നിന്റെ പാവന സൗന്ദര്യം
അതെനിക്ക് ദർശിക്കണം
പുഴ അഭിനന്ദനം ചൊരിഞ്ഞു
പിന്നെ എൻ മുമ്പിൽ നിന്നവൻ
തൻ നൊമ്പരങ്ങൾ ചൊരിയാൻ തുടങ്ങി
ഞാൻ ഒരു പുഴയായിരുന്നു
ഞാൻ ചോദിചു-നീ ഇപ്പോൾ പുഴയല്ലേ?
ഞാൻ കേവലം തൻ രോദനമാകുന്നു
എനിക്ക് ധാരാളം രക്തമുണ്ടായിരുന്നു
മാംസം എൻ സൗന്ദര്യമായിരുന്നു.
പക്ഷെ നിങ്ങളത് നശിപ്പിച്ചില്ലേ...
പുഴ തൻ ക്രോധ ഭാവത്താൽ
എന്നോടായി പറഞ്ഞു
എൻ മാംസമെടുത്ത് നിങ്ങൾ
കോൺക്രീറ്റ് കാടുകൾ പണിതില്ലേ..
എൻ രക്തം കുപ്പികളിൽ
വില്പനവസ്തുവക്കിയില്ലേ..
എൻ പ്രഭാതം നിങ്ങൾ നശിപ്പിച്ചില്ലേ..
പുഴ ചോദിച്ചു-
നീ മൗനഭാവിയായതെന്തേ...
നിസ്സഹായത...
അത് എന്നെ കീഴ്പ്പെടുത്തിക്കളഞ്ഞു.
ഞാൻ നിസ്സഹായതയോടെ പുഴയെ
ഒന്നുകൂടി നോക്കി.....