ഈ കൊച്ചു ജാലകത്തിലൂടെ ഒരു മെഴുകുതിരി നാളമായ് വെട്ടം വിതറിടാം....

Visitors

Wednesday, May 30, 2012

നിളയോട്...

“കേരളക്കരയുടെ മഹാകവികളെല്ലാം
നിന്നെക്കുറിച്ചു പാടിയതോർക്കുന്നു
ഭൂമിയുടെ സൌന്ദര്യമെ നിന്നെ
കാണുവാനിന്നു സങ്കടമായ്
വർഷങ്ങൾ മുമ്പു ഞാൻ
കണ്ടതോർകുന്നു നിന്നെ,
എത്ര സുന്ദരിയായിരുന്നു,
നിനക്കിന്നെന്തു പറ്റി?”
“കയ്യും കാലുമായ്
ഒരുപറ്റം വന്നു എൻ
പിച്ചിയെടുത്തു മാംസമെല്ലാം”
“എന്തിനു വേണ്ടി
പിച്ചിക്കളഞ്ഞു നിൻ
മാതക സൌന്ദര്യമെല്ലാം?”
“തന്റേതായ സ്വാർത്തത കൊണ്ടവർ
എൻ തൻ ശരീരമെല്ലാം,
കോട്ടകളും കൊട്ടാരങ്ങളും
അമ്പരിപ്പിക്കും വിധം
പടുത്തുയർത്തി”
“അന്നു ഞാൻ നിന്നിലായ്
വറ്റാതെ ഒഴുകുന്ന
തെളിനീർ നിന്നിലായ് കണ്ടിരുന്നു?”
“കരഞ്ഞു കരഞ്ഞു എൻ
കണ്ണുനീരായ് എല്ലാം
ഒഴുകിപ്പോയി..”
“ഇനിയും”
“കടിചു കീറി,
ജീർണ്ണതയിലാഴ്ത്തിയവർ
നിലനില്പ്പു തന്നെ
മറന്നിടുന്നു..
കണ്ണുകളിൽ സ്വാർത്തത
നിറഞ്ഞു തുളുമ്പിയാൽ
ഭാവിയും ഭൂതവും
അകലേക്കകന്നിടും..“


4 comments:

  1. എൻ, തൻ ഈ വാക്കുകള്‍ ഇല്ലെങ്കിലും കവിത എഴുതാം. പക്ഷെ അക്ഷരത്തെറ്റ് കൂടെയുണ്ടെങ്കില്‍ ഇച്ചിരി പ്രശ്നാണ്. ആശംസകള്‍..

    ReplyDelete
  2. ബൂലോകത്തേക്ക് സ്വാഗതം. കുറേയേറെ പൊരുത്തകേളുകള്‍ കാണുന്നുണ്ട്. എനിക്ക് ഭാഷയില്ല എന്ന് പറയുകയും കാവ്യമുണ്ട് എന്ന് പറയുകയും ചെയ്യുമ്പോള്‍ കാവ്യത്തിന് വേണ്ടിയെങ്കിലും ഭാഷയെ ശ്രദ്ധിക്കുക. ശുദ്ധീകരിക്കുക. ഭാവനയുണ്ട്. പക്ഷെ ശ്രദ്ധകുറവാണെന്ന് തോന്നുന്നു സംഭവിച്ചത്.

    കയ്യും കാലുമായ്
    ഒരുപറ്റം വന്നു എൻ
    പിച്ചിയെടുത്തു മാംസമെല്ലാം

    ഇവിടെ ഒരു പറ്റം വന്നു കഴിഞ്ഞുള്ള എന്‍ എന്തിനെ സൂചിപ്പിക്കുന്നു? അടുത്ത വരിയുമായി അത് ചേര്‍ത്ത് വായിക്കുവാന്‍ കഴിയുന്നില്ല. വല്ലാതെ മുഴച്ചു നില്‍ക്കുന്നു. അത് പല സ്ഥലങ്ങളിലും തോന്നി. അതുപോലെ തന്നെ സ്വാര്‍ത്തത അല്ല സ്വാര്‍ത്ഥതയല്ലേ ശരി? ഇതൊന്നും വിമര്‍ശനമായി കാണരുത്. മറിച്ച് തുടക്കക്കാരന്‍ എന്ന നിലയില്‍ കണ്ട തെറ്റുകള്‍ ചൂണ്ടിക്കാട്ടി എന്നേ കരുതാവൂ. വിമര്‍ശിക്കാനായിട്ടൊക്കെ ഇനിയും വരാം :)

    ReplyDelete