ഈ കൊച്ചു ജാലകത്തിലൂടെ ഒരു മെഴുകുതിരി നാളമായ് വെട്ടം വിതറിടാം....

Visitors

Saturday, July 14, 2012

ഓർമ്മകൾ മാത്രം






ഓർമ്മകൾ മാത്രം

കരയുവാനാകാതെ ഹൃദയം വിതുമ്പുന്നു

ഹൃദയത്തിൻ താളം പിഴച്ചിടുന്നു.

വർണ്ണം വിതച്ചൊരു വെണ്മേഘക്കൂട്ടങ്ങൾ

അകലുന്നു ശൂന്യത ബാക്കിയാക്കി.

എങ്ങും അലയുവാൻ ഏകനായ്‌ ഞാനിന്ന്‌

ലോകം ഒട്ടുക്കും ചുറ്റിടുന്നു.

 ഒറ്റപ്പെടുത്തലായ്‌ ജീവിതം ഇന്നൊരു,

 ഭ്രാന്തനായ്‌ പാരിൽ അലഞ്ഞിടുന്നു.

 ദുഃഖം നിറച്ചൊരു കാർമേഘക്കൂട്ടങ്ങൾ

 നിരയായ്‌ വാനം നിറഞ്ഞു നിന്നു.

 അലയുവാൻ മാത്രമായ്‌ പാരിതിൽ ഞനിന്ന്‌,

 ജീവിതം ബാക്കിയായ്‌ ശൂന്യതയിൽ.

 എന്നുമീ ഓർമയിൽ അലയടിച്ചുയരുവാൻ

ഓർമകൾ മാത്രം കൂട്ടിനായി...

43 comments:

  1. Replies
    1. ഈ കൊച്ചു ജാലകത്തിൽ വന്ന് എന്നെ സഹിച്ചതിൻ ഞാൻ ഒത്തിരി നന്ദി അറിയിക്കുന്നു... വീണ്ടും വരുമെന്നും വിശ്വസിക്കുന്നു...

      Delete
  2. ഓർമകൾ മാത്രം കൂട്ടിനായി..കൊള്ളാം !!

    ReplyDelete
    Replies
    1. കൊചുമോൾ ചേച്ചിക്ക് ഒരായിരം നന്ദി.... ഇനിയും വരുമെന്ന് പ്രതീക്ഷിക്കുന്നു....

      Delete
  3. ഈ കൊച്ചുജാലകത്തില്‍ ആകെ ഓഫ് മൂഡ് ആണല്ലോ...

    ചീര്‍ അപ് ബോയ്...

    ReplyDelete
    Replies
    1. നമ്മുടെ അവസരങ്ങളും അനുഭവങ്ങളും സാഹചര്യങ്ങളും വിഷമങ്ങളും സന്തൊഷങ്ങളും അങ്ങനെ എല്ലാം കൂടിയാണല്ലൊ കവിതകൾ എഴുതിക്കുന്നത്.. നമ്മളിൽ എതാണൊ കൂടുതലായി കവിത എഴുതുന്ന അവസരത്തിൽ നില്കുന്നത് അതായിരിക്കുമല്ലൊ നമ്മുടെ കവിതകളിൽ പ്രതിജ്ജ്വലിക്കുക.. അജിത്ത് ഏട്ടാ... ഒരുപാട് നന്ദിയുണ്ട് ട്ടോ... ഇത്രയും മോശമായ രീതിയിൽ എഴുതിയിട്ടും നിങ്ങളൊക്കെ എന്നെ സഹിച്ച് വീണ്ടും എന്റെ കൊച്ചു ജാലകത്തിൽ വന്നു നോക്കുന്നുണ്ടല്ലൊ.. ഒരുപാട് സന്തോഷമായിട്ടൊ.....

      Delete
  4. എനി എന്നെ കരയിപ്പിച്ചാല്‍ ഞാനീ വഴിക്ക് വരില്ല!!

    ReplyDelete
    Replies
    1. ഇക്കാ.... വിഷമിക്കണ്ടാ ട്ടോ...! ഇനി കരയിപ്പിക്കില്ല.... എന്നെ സഹിചതിന്ന് ഒരായിരം അല്ല ഒരു പതിനായിരം നന്ദി........ വീണ്ടും വരിക..

      Delete
  5. കവിതയുടെ കീഴില്‍ ഷാജുവിന്റെ കമന്റ് ഉണ്ടോന്നു നോക്കുക എന്റെയൊരു ശീലമാണ്.
    ഇതില്‍ ആദ്യത്തെ കമന്റ് ഷാജുവിന്റെതാണ്.
    റാഷിദ്‌, വണ്ടി മുന്നോട്ടു പോകട്ടെ.
    ആശംസകള്‍ !

    ReplyDelete
    Replies
    1. ഷാജുക്കയുടെ കമ്മന്റ് എനിക്ക് ആദ്യമായാൺ കിട്ടുന്നത്....
      എന്തായാലും നിങ്ങളെല്ലവരും വന്നതിൽ ഒത്തിരി സന്തോഷമുണ്ട്.. വീണ്ടും വരിക...

      Delete
  6. ബ്ലോഗ്‌ എഴുതുന്നു എന്ന
    ധിക്കാരത്തിന്, ബ്ലോഗര്‍
    എന്നെന്നെ പുച്ഛിച്ചുതാണ്,
    ഈ ലോകം.................

    http://velliricapattanam.blogspot.in/

    ReplyDelete
    Replies
    1. സാരമില്ല എല്ലാം നമു ശരിയാക്കാം..... വിഷമിക്കണ്ടാട്ടോ....

      Delete
  7. ആ ഓര്‍മ്മകള്‍ മായാതെ ഇരിക്കട്ടെ...

    ReplyDelete
  8. ഇന്നത്തെ അനുഭവങ്ങൾ നാളത്തെ ഓർമ്മകൾ...
    നല്ല അനുഭവങ്ങൾ വരട്ടെ. നല്ല കവിത

    ReplyDelete
    Replies
    1. എന്റെ കൊച്ചു ജാലകത്തിലെക്ക് സ്വാഗതം.. വന്നതിനും മുഖം കാണിച്ചതിനും ഹൃദ്ദ്യമായ നന്ദി അറിയിക്കുന്നു.... വീണ്ടും വരണമൊ കെട്ടോ.. എട്ടാ....

      Delete
  9. കരയുവാനാകാതെ ഹൃദയം വിതുമ്പുന്നു

    ഹൃദയത്തിൻ താളം പിഴച്ചിടുന്നു !!!

    ReplyDelete
    Replies
    1. ഹൃദയം വിദുമ്പിപ്പോയൊ ചേച്ചി.... നന്ദി വീണ്ടും വരിക.. കൂടെ തെറ്റുകൾ ചൂണ്ടിക്കാണിക്കുക....

      Delete
  10. റാഷിദിന്റെയുള്ളില്‍ കവിതയുണ്ട്... നല്ല ഒഴുക്കുള്ള വരികളാണ്. ആശംസകള്‍. എന്നാല്‍ ഈ നെഗറ്റീവ് ചിന്തയോട് എനിക്കു യോജിപ്പില്ല. ജീവിതത്തില്‍ എന്തെല്ലാം പോസിറ്റീവ് അനുഭവങ്ങളുണ്ട്. അവയെക്കുറിച്ച് എഴുതൂ. കാത്തിരിക്കുന്നു, അത്തരം കവിതകള്‍ക്കായി...

    ReplyDelete
    Replies
    1. നമ്മുടെ മനസ്സ് എന്താണൊ ആശിക്കുന്നത് അത് നഷ്ടമാകുമ്പോൾ നിരാശയുടെ ആഴക്കടലായ് മാറും നമ്മുടെ മനസ്സ്... നമ്മുടെ മനസ്സെന്താണൊ അതായിരിക്കും കവിതകളിൽ പ്രതിജ്ജ്വലിച്ചു നില്കുന്നത്... അതാൺ ഇവിടെയും... അതുമാത്രം... ഈ കൊച്ചു ജാലകത്തിൽ മുഖം കാണിച്ചതിന്ന് നന്ദി അറിയിക്കുന്നു... വീണ്ടും വരിക....

      Delete
  11. ഒറ്റപ്പെടലിന്റെ വ്യഥകള്‍ നിറഞ്ഞു നില്‍ക്കുന്ന വരികള്‍ ...ആശംസകളോടെ ..

    ReplyDelete
  12. എഴുതാനുള്ള കഴിവിനെ ദുഃഖത്തില്‍ ചാലിക്കാതെ കൂടുതല്‍ എഴുതൂ.. വരികള്‍ക്ക് ഒഴുക്കുണ്ട്.. ലളിതമാണ്..

    ReplyDelete
  13. ഇഷ്ടമായി ആശംസകള്‍

    ReplyDelete
  14. നല്ല കവിത.... ഇത്രയ്ക്ക് വിഷമം ഉണ്ടോ ഈ കൂട്ടുകാരന്...????

    എല്ലാ വിഷമങ്ങളും മാറി.., അതെല്ലാം കവിതകളില്‍ പ്രതിഫലിക്കുമാരകട്ടെ....

    ഓള്‍ ദി വെരി ബെസ്റ്റ്‌...........,...

    ReplyDelete
  15. എന്നുമീ ഓർമയിൽ അലയടിച്ചുയരുവാൻ

    ഓർമകൾ മാത്രം കൂട്ടിനായി...

    ReplyDelete
  16. നല്ല ഈണം റാഷിദ്, ഇഷ്ടപ്പെട്ടു!

    ReplyDelete
  17. ഈണവും താളവും ലയവും എല്ലാം ഉണ്ട് കവിതയില്‍ എന്നാല്‍ സാഹിത്യപരമായ ഒരു സമീപനം ഇല്ല എന്ന് മാത്രം.... പദസമ്പത്തുകള്‍ കവിതയ്ക്ക് പരമപ്രധാനമാണ്..... അല്‍പ്പം ശ്രദ്ധിച്ചാല്‍ താങ്കള്‍ക്ക് അത് കവിതയില്‍ കൊണ്ടുവരാം.... അതിനുള്ള കഴിവ് താങ്കള്‍ക്ക് ഉണ്ട്.... അഭിനന്ദനങ്ങള്‍....

    ReplyDelete
  18. വിഷാദഭാവം വഴിയുന്ന നല്ല വരികള്‍ .

    ReplyDelete