ഈ കൊച്ചു ജാലകത്തിലൂടെ ഒരു മെഴുകുതിരി നാളമായ് വെട്ടം വിതറിടാം....

Visitors

Thursday, July 5, 2012

കവിതകൾ ...


നീ എൻ ജീവിതത്തിൻ
ഡയറിക്കുറിപ്പുകൾ
നീ എൻ മനസ്സിന്റെ 
കണ്ണാടി...

നിന്നെ ചികയുമ്പോൾ
എനിക്കില്ല മുഖം മൂടി..
മനസ്സിനെ നീയായ്
പകർത്തുന്നു ഞാൻ..

ദുഃഖം നിറയുമ്പോൾ
കൂട്ടിനായ് നീയെത്തും,
മിഴിനീർ കൊണ്ടു ഞാൻ
പടക്കുന്നു നിന്നെ..

സന്തോഷം എന്നിലായ്
അലയടിച്ചുയരുമ്പോൾ,
പുഞ്ചിരി കൊണ്ടു
നെയ്യുന്നു നിന്നെ..

കാലങ്ങൾ കോലങ്ങൾ
വേഷങ്ങളെത്ര,
വിതുമ്പുന്നു നിന്നുടെ
മേനി അഴകായ്..

കവിതകൾ എന്തെന്നറിയുക
മാനവാ...
അവനിലെ പൊരുളുകൾ
ഗ്രഹിക്കണം നീയെന്നും...


4 comments:

  1. അവനിലെ പൊരുളുകൾ
    ഗ്രഹിക്കണം നീയെന്നും...


    പൊരുളത്രയ്ക്കങ്ങ് പിടികിട്ടിയില്ല കേട്ടോ.

    ReplyDelete
    Replies
    1. ഏട്ടാ... ഞാൻ ഉദ്ദേശിച്ചത് പലരും കവിതകൾ വായിക്കാറുണ്ട് പക്ഷെ പലരും അതിലടങ്ങിയിരിക്കുന്ന കാര്യങ്ങൾ മനസ്സിലാക്കരില്ല... പേരിൻ വായിക്കും.. ഒരു കവിത കണ്ടാൽ നമുക്ക് അതെഴുതുമ്പോഴുള്ള കവിയുടെ മനസ്സ് അതിൽ നിന്നും പിടിചെടുക്കാം.. അതുപോലെ കവി ഉദ്ദേഷിക്കുന്ന കാര്യങ്ങൾ പലരും ചിന്തിക്കാറില്ല.. ഇതൊക്കെയാൺ ഞാൻ ഉദ്ദേശിച്ചത്..
      ഇതുപോലെയുള്ള ചൊദ്യങ്ങളും അഭിപ്രായങ്ങളും തിരുത്തലുകളും ഇനിയും ഈ കൊച്ചു ജാലകത്തിലേക്ക് എത്തുമെന്ന വിശ്വാസത്തോടെ കൂടെ നന്ദിയും അറിയിക്കുന്നു...

      Delete
    2. ഇപ്പോള്‍ മനസ്സിലായി...നിന്നെ എന്ന് പറഞ്ഞത് കവിതയെ ആയിരുന്നു അല്ലേ! ഞാന്‍ ആ നീയുടെ സ്ഥാനത്ത് പലതിനേം സങ്കല്പിച്ചു നോക്കി. ശരിയാവാത്തതുകൊണ്ട് ചോദിച്ചതാണ്

      Delete
    3. അജിത്തേട്ടാ.. ഒരുപാട് thanks....

      Delete