ഈ കൊച്ചു ജാലകത്തിലൂടെ ഒരു മെഴുകുതിരി നാളമായ് വെട്ടം വിതറിടാം....

Visitors

Sunday, June 10, 2012

സീനിയേർസിനു വേണ്ടി...



“ഇനി നിങ്ങളെ ദ്രോഹിക്കാൻ ഞങ്ങളുണ്ടാകില്ല. നിങ്ങളെ ഭരിക്കാൻ ഞങ്ങൾ വരില്ല. എല്ലാം ഒരു കുസൃതിയായി കണ്ട് പൊറുത്തേക്കണം.”

എന്റെ മിഴികൾ കവിളുകൾ നനച്ചത് ഞാൻ അറിഞ്ഞില്ല. കുറച്ചുനേരം മെസ്സേജ്ലേക്ക് തന്നെ നോക്കിയിരുന്നു..

എന്റെ കണ്ണുകൾ മൂന്ന് വർഷം പുറകിലേക്കോടി.
അതൊരു റംസാൻ മാസമായിരുന്നു. വ്രതവിശുദ്ധിയുടെ മാസം. പക്ഷേ, അന്നെന്റെ കലാലയ ജീവിതത്തിൻ തുടക്കമിട്ട് ആ തിരുമുറ്റത്തെത്തിയപ്പോൾ എനിക്കവിടെ ആ വിശുദ്ധി തൊന്നിയില്ല.
ഒരു ചെകുത്താൻ കോട്ടയിലേക്കാണല്ലൊ ഈശ്വരാ കാലെടുത്തു വെച്ചതെന്ന് മനസ്സിൽ ഓതി.


തല പൊക്കാനേ തോന്നിയില്ല...
എന്നാലും ഇടക്കൊന്ന് പൊക്കി നോക്കും. എങ്കിലും, അതിലും വേഗത്തിൽ തല താഴ്ത്താനും എനിക്ക് സാധിച്ചു...


ചുറ്റുഭാഗത്തു നിന്നും ദഹിപ്പിക്കുന്ന നോട്ടങ്ങൾ. അവരുടെ കണ്ണുകളിലെല്ലാം തീഗോളം ഞാൻ കണ്ടു.

ചിലർ പെൺകുട്ടികളെ ഇങ്ങനെ  നോക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്, ഇതാദ്യമായാ ആൺകുട്ടികളെ ഇങ്ങനേ നോക്കുന്നത് കാണുന്നത്.

പലതവണ ഞാൻ മനസ്സിൽ പറഞ്ഞു. ‘പെൺകുട്ടികളെ സമ്മതിക്കണം കെട്ട്വാ, ഇതുപോലുള്ള നോട്ടങ്ങൾ സ്തിരം ഏറ്റിട്ടും കരിയാതെ നില്കുന്നത് കണ്ടില്ലേ.’

ക്ലസ്സ് റൂം, ഹോസ്റ്റൽ, കാന്റീൻ ഇത് മാത്രമാൺ ഞങ്ങളുടെ ലോകം

കലാലയ ജീവിതത്തെ കുറിച്ച് പലരും വർണ്ണിച്ചത് കണ്ട് കൊണ്ടായിരുന്നു ഈ തിരുമുറ്റത്തേക്കുള്ള കാൽ വെപ്പ്. കലാലയമുറ്റത്ത് കാല്കുത്തിയതും മനസ്സിൽ നിറഞ്ഞു നിന്നിരുന്ന വർണ്ണങ്ങളെല്ലാം ‘ഡീം.......’ ദേ കിടക്കുന്നു താഴെ...
അവിടെ നിന്നിരുന്ന ഒരു ഏട്ടന്റെ കണ്ണുകൾ എന്നോട് പറഞ്ഞു.
‘വീണതെടുക്കണ്ട...’
വർണ്ണങ്ങളാൽ തീർത്ത പരവതാനിയില്ല..
പകരം, കല്ലും മുള്ളും നിറഞ്ഞ സാഹസിക പാത മാത്രം..

മനസ്സില്ലാമനസ്സോടെ ഓരോ പടിയും പതിയെ പതിയെ കയറിത്തുടങ്ങി.
ഒന്നാം നിലയിലെ പടികൾ കയറിക്കഴിയാറായപ്പോഴേക്കും എനിക്ക് താങ്ങയ് ഒത്തിരി പേർ എന്റെ കൂടെയെത്തി.
ഒരു വർഷത്തെ ദീർഘകാലത്തിൻ ശേഷം ഒന്നാം നിലയിലെ പടികൾ കയറിത്തീർന്നു.
രണ്ടാം നിലയിൽ ഞെട്ടിക്കും വിധമായിരുന്നു കാഴ്ച്ച... സാഹസികപാത ഒരുക്കിയിരുന്നവർ ഞങ്ങൾക്കായ് വർണ്ണപ്പരവതാനി വിരിചുകൊണ്ടിരിക്കുന്നു..! ഒട്ടും പ്രതീക്ഷിക്കാതെ കിട്ടിയ ആ പരവതാനി നിരയെ സൗഹൃദത്തിന്റെ കുങ്കുമപ്പൂക്കൾ വാരിവിതറി.

ഏട്ട്നായും, സഹോദരനായും,
അനിയനായും, സഹോദരിയായും
സൗഹൃദത്തിന്റെ പൂഞ്ചോലകൾ നെയ്തെടുത്തു.

പെട്ടെന്നാൺ ഞെട്ടിയുണർന്നത്.
വർഷങ്ങൾക്ക് പിന്നിൽ നിന്നും എന്റെ കണ്ണുകൾ വീണ്ടും മെസ്സേജിലേക് വീണു.
താഴോട്ടുള്ള വരികൾ വായിച്ചതും, അടക്കിപ്പിടിച്ചിരുന്നതെല്ലാം പുറത്തേക്കു ചാടി.
മിഴികൾ കവിളുകളെ നനച്ചുകൊണ്ടേയിരുന്നു..

“മടക്കയാത്രയില്ലാത്ത കലാലയ ജീവിതമേ.... വിട...“

33 comments:

  1. വായിച്ചു...ആധികാരൈകമായി അഭിപ്രായം പറയാന്‍ എനിക്കറിയില്ല.ചുരുങ്ങിയ വരികളില്‍ കാര്യങ്ങള്‍ ഒതുക്കി...ഒരു നേര്‍ത്ത അനുഭവം എന്ന രീതിയില്‍ നന്നായി...

    ReplyDelete
    Replies
    1. Dear brother,
      Thanks a lot for remembering.
      I remember,you were the first junior,I acquainted with in MEA.
      In a gloomy eve....

      Delete
  2. കലാലയാനുഭവങ്ങള്‍ ...
    മധുരമുള്ള ആ സ്മൃതികള്‍ നന്നായി കുറിച്ചിട്ടു.
    എഴുത്ത് കൊള്ളാം .. ആശംസകള്‍
    കൂടെ കൂടിയിട്ടുണ്ട്. ഇനിയും വരാം

    ReplyDelete
    Replies
    1. വിലപ്പെട്ട സമയം എന്റെ ഈ കൊച്ചു കഥയിൽ ചിലവയിച്ചതിനും വിലയേറിയ അഭിപ്രായങ്ങൾ നല്കിയതിൻ പ്രിയപ്പെട്ട ഏട്ടൻ നന്ദി അറിയിക്കുന്നു...

      Delete
  3. കലാലയ ജീവിതത്തോളം സുന്ദരമായ കാലങ്ങള്‍ ജീവിതത്തില്‍ തിരികെ കിട്ടാത്തതാണ്. അത് ആസ്വദിക്കുക! അടിവാങ്ങാതെ അര്മാടിക്കുക! അത്രയെ പുതിയ പുള്ളകളോട്പറയാനുള്ളൂ....

    ReplyDelete
    Replies
    1. വിലപ്പെട്ട സമയം എന്റെ ഈ കൊച്ചു കഥയിൽ ചിലവയിച്ചതിനും വിലയേറിയ അഭിപ്രായങ്ങൾ നല്കിയതിൻ പ്രിയപ്പെട്ട ഏട്ടൻ നന്ദി അറിയിക്കുന്നു...

      Delete
  4. എന്നും ഇ ചെറു കഥ എന്റെ ഓര്‍മയില്‍ ഉണ്ടാകും. വളരെ നന്ദിയുണ്ട് റാഷിദ്....... :)

    ReplyDelete
    Replies
    1. @syaaam... നിങ്ങൾ പിരിഞ്ഞു പോയപ്പോൾ വല്ലാത്തൊരു വിഷമം.. ആ ഒരു അവസ്തയാൺ എന്നെ കൊണ്ട് ഈ കഥ എഴുതിച്ചത്... ഈ ചെറു കഥയിൽ സമയം ചിലവഴിച്ചതിന്ന് ഒരുപാട് നന്ദിയുണ്ട്.. അതും ഇവിടെ അറിയിക്കുന്നു...

      Delete
  5. റാഷിദ് നന്നായിട്ടുണ്ട് ... പഴയ കലാലയ ജീവിതത്തിലെ ഓര്‍മകളിലേക്ക് ഒന്ന് തിരിച്ചു പോയി....
    ആശംസകള്‍ ... യാത്രക്കാരന്‍ ഇടയ്ക് വരാം ...:)

    ReplyDelete
    Replies
    1. സൗഹൃദത്തിന്റെ വില അത് നെഷ്ടപ്പെടുമ്പോഴെ അറിയൂ... സീനിയറായും ജൂനിയറായും നടക്കുമ്പോഴും അവിടെയും പൊട്ടിമുളക്കുന്ന ഒത്തിരി സൗഹൃതബന്ധങ്ങൾ.. ഓരോ ബാച്ചും പിരിയുമ്പോൾ പല സൗഹൃദ ബന്ധങ്ങളും അനാഥമാകുന്നു... പലരും അനാഥമാക്കുന്നു... വിരഹത്തിന്റെ വേദനയറിയാൻ പ്രണയിക്കണമെന്നില്ല.. ഒരു സുഹൃത്ത് പിരിഞ്ഞുപോയലും പ്രണയത്തേക്കാൾ അറിയാം.. ഒരു കലാലയം വിട്ടുപോകുമ്പോൾ നെഷ്ടമാകുന്നത് ഒന്നും രണ്ടുമല്ല ഒത്തിരിയാൺ..... ഈ കൊച്ചു എഴുത്തുകാരൻ എന്നുപോലും പറയാൻ പറ്റാത്ത എന്റെ ഈ കഥയിൽ സമയം ചിലവഴിച്ചതിന്ന് നന്ദി അറിയിക്കുന്നു...

      Delete
  6. സൗഹൃദത്തിന്റെ വില അത് നെഷ്ടപ്പെടുമ്പോഴെ അറിയൂ... സീനിയറായും ജൂനിയറായും നടക്കുമ്പോഴും അവിടെയും പൊട്ടിമുളക്കുന്ന ഒത്തിരി സൗഹൃതബന്ധങ്ങൾ.. ഓരോ ബാച്ചും പിരിയുമ്പോൾ പല സൗഹൃദ ബന്ധങ്ങളും അനാഥമാകുന്നു... പലരും അനാഥമാക്കുന്നു... വിരഹത്തിന്റെ വേദനയറിയാൻ പ്രണയിക്കണമെന്നില്ല.. ഒരു സുഹൃത്ത് പിരിഞ്ഞുപോയലും പ്രണയത്തേക്കാൾ അറിയാം.. ഒരു കലാലയം വിട്ടുപോകുമ്പോൾ നെഷ്ടമാകുന്നത് ഒന്നും രണ്ടുമല്ല ഒത്തിരിയാൺ..... ഈ കൊച്ചു എഴുത്തുകാരൻ എന്നുപോലും പറയാൻ പറ്റാത്ത എന്റെ ഈ കഥയിൽ സമയം ചിലവഴിച്ചതിന്ന് നന്ദി അറിയിക്കുന്നു...

    ReplyDelete
  7. “മടക്കയാത്രയില്ലാത്ത കലാലയ ജീവിതമേ.... വിട...“
    ശരിയാണ് ആ സുന്ദരകലത്തേക്കൊരു ഓര്‍മ്മയുടെ തിരനോട്ടം .....

    ReplyDelete
  8. കലാലയ ജീവിതം ഓര്‍മ്മപ്പെടുത്തുന്ന പോസ്റ്റ്‌ ...!
    >>പ്രതീക്ഷിക്കാതെ കിട്ടിയ ആ പരവതാനി നിറയെ സൗഹൃദത്തിന്റെ കുങ്കുമപ്പൂക്കൾ വാരിവിതറി << അതിഷ്ടായി ട്ടോ ...:))

    ReplyDelete
  9. Jeevithathil palathum nashtamaakumbol sangadathinteyum santhoshathinteyum koombaarangal maathram baaki... Karanja chila nimishangal orkumbol chiri varaarund. Ennal chiricha oro nimashangal orkumbozhum ente kannil ninnum vattathe mizhineer olikkarund... Jeevithathil oro nimishangal kadannupokumbozhum aa nimishangalellam vidaparanjakalukayaanenna sathyam chindhikkaareyilla.. Jeevithathil orikkalum eduthivekkunna steps pirakott vekkaan saadhikkilla...
    Souhrdhabanthangal campus'ukalil upekshich pokumbol orikkalum chindhikkarilla... Pakshe ellam thirichu kittanamennaagrahikkumbol onnum thirichu kittukayumilla.. Ithaan jeevitham...! Ente kochu kathayil ningalude vilappetta samayam chilavazhichathin oraayiraM nanniyum kadappadum ariyikkunnu...

    ReplyDelete
  10. Never thought you had such talent in writing as well.

    Great post.

    :)

    ReplyDelete
  11. Good..റഷീദ് നന്നായിരിക്കുന്നു. കലാലയ ഓര്‍മ്മകള്‍ പങ്കിട്ട , അവതരിപ്പിച്ച രീതി വളരെ നന്നായി..ആദ്യം വായിച്ച പോസ്റ്റിനെക്കാള്‍ ഒരുപാടിഷ്ടമായി..ഇനിയും എഴുതുക..ആശംസകള്‍.

    ReplyDelete
    Replies
    1. താങ്ക്യു ബ്രദർ.. വീണ്ടും വരിക.....

      Delete
  12. ഒരു ഓര്‍മ്മക്കുറിപ്പ്‌ നാം വായിച്ചു തീര്‍ത്താല്‍ ഇനി തിരിച്ചു കിട്ടാത്ത എന്തിനൊക്കെയോ വേണ്ടി മനസ്സ് കൊതിച്ചു പോകും. വളരെ നന്നായിട്ടുണ്ട്. നല്ല ഒഴുക്കില്‍ എഴുതി റഷീദ്‌...

    ReplyDelete
    Replies
    1. ഇക്കാ... റഷീദ് എന്നല്ലാട്ടോ.. റാഷിദ് എന്നാൺ... എന്റെ ഈ കൊച്ചു ജാലകത്തിൽ വന്നതിൻ നന്ദി....

      വീണ്ടും വരിക..

      Delete
  13. എല്ലാവര്‍ക്കും ജീവിതത്തിലെ നിറമുള്ള ഓര്‍മ്മകള്‍ പകര്‍ന്നത് ഒരു കലാലയമാകും..
    ഇനിയും എഴുതു

    ReplyDelete
    Replies
    1. ഈ കൊച്ചു ജാലകത്തിൽ മുഖം കാണിച്ചതിൻ ഒത്തിരി നന്ദി അറിയിക്കുന്നു... വീണ്ടും വരിക...

      Delete
  14. കൊള്ളാം...
    സ്റ്റോക്കുകള്‍ ഇനിയും പോരട്ടെ മോനേ....

    ReplyDelete
    Replies
    1. സ്റ്റോക്കുകൾ കൊള്ളാമോ എന്നാ സംശയം..... :)
      ഇക്ക ഇനിയും വരണം കെട്ടൊ... ഈ കൊച്ചു ജലകത്തിലൂടെ നോക്കാൻ...

      Delete
  15. ദാ..... ഞാനും ഇപ്പൊ ഇങ്ങനെ മെസ്സേജ് അയചോണ്ടിരിക്കയാ..... അവസാന നാളുകള്‍ എണ്ണപ്പെട്ട അവസാന വര്‍ഷക്കാര്‍....,....
    തിരിച്ചു പിടിക്കാനാവാത്ത ഓര്‍മ്മകളും നിമിഷങ്ങളും ബാക്കിയാക്കി ഞങ്ങള്‍ പടിയിറങ്ങുന്നു....

    ReplyDelete