ഈ കൊച്ചു ജാലകത്തിലൂടെ ഒരു മെഴുകുതിരി നാളമായ് വെട്ടം വിതറിടാം....

Visitors

Thursday, June 7, 2012

നൊമ്പരം


ശാന്തമായി ഒഴുകുന്ന പുഴയെ ഞാൻ നോക്കി
പുഴ എന്നോട് ചോദിച്ചു
നീ എന്നെ എന്തിൻ നോകുന്നു
നിന്റെ പാവന സൗന്ദര്യം
അതെനിക്ക് ദർശിക്കണം
പുഴ അഭിനന്ദനം ചൊരിഞ്ഞു
പിന്നെ എൻ മുമ്പിൽ നിന്നവൻ
തൻ നൊമ്പരങ്ങൾ ചൊരിയാൻ തുടങ്ങി
ഞാൻ ഒരു പുഴയായിരുന്നു
ഞാൻ ചോദിചു-നീ ഇപ്പോൾ പുഴയല്ലേ?
ഞാൻ കേവലം തൻ രോദനമാകുന്നു
എനിക്ക് ധാരാളം രക്തമുണ്ടായിരുന്നു
മാംസം എൻ സൗന്ദര്യമായിരുന്നു.
പക്ഷെ നിങ്ങളത് നശിപ്പിച്ചില്ലേ...
പുഴ തൻ ക്രോധ ഭാവത്താൽ
എന്നോടായി പറഞ്ഞു
എൻ മാംസമെടുത്ത് നിങ്ങൾ
കോൺക്രീറ്റ് കാടുകൾ പണിതില്ലേ..
എൻ രക്തം കുപ്പികളിൽ
വില്പനവസ്തുവക്കിയില്ലേ..
എൻ പ്രഭാതം നിങ്ങൾ നശിപ്പിച്ചില്ലേ..
പുഴ ചോദിച്ചു-
നീ മൗനഭാവിയായതെന്തേ...
നിസ്സഹായത...
അത് എന്നെ കീഴ്പ്പെടുത്തിക്കളഞ്ഞു.
ഞാൻ നിസ്സഹായതയോടെ പുഴയെ
ഒന്നുകൂടി നോക്കി.....

2 comments:

  1. റാഷിദെന്തിനാ ധൃതിപിടിക്കുന്നത്. എഴുതിക്കഴിഞ്ഞാൽ എഡിറ്റ് ചെയ്യാനുള്ള അവകാശവും ഉള്ളതല്ലെ. ചേർച്ചയില്ല എന്നു തോന്നുന്ന ഭാഗങ്ങൾ വീണ്ടും മാറ്റി എഴുതാൻ ശ്രമിക്കൂ. ആശയം നല്ലതു തന്നെ. പക്ഷെ അവതരണവും മികച്ചതാക്കണം. അശംസകൾ.. ( ഒന്നും തോന്നരുത്)

    ReplyDelete
    Replies
    1. ഇതുപോലെയുള്ള നിങ്ങളുടെ ഉപദേശവും ശിക്ഷണവും തിരുത്തലുകളും എനിക്ക് ഇനിയും ആവശ്യമാൺ... നിങ്ങളുടെ ഈ സഹകരണതിൻ ഞാൻ എന്റെ കൃതജ്ഞത അറിയിക്കുന്നു...

      Delete